സെലിബ്രറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു ; കുഞ്ചാക്കോ ബോബന്‍ ക്യാപ്റ്റൻ ; ടൂര്‍ണമെന്റ് ആരംഭിക്കുക ഫെബ്രുവരി 23ന്

സെലിബ്രറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു ; കുഞ്ചാക്കോ ബോബന്‍ ക്യാപ്റ്റൻ ; ടൂര്‍ണമെന്റ് ആരംഭിക്കുക ഫെബ്രുവരി 23ന്

സ്വന്തം ലേഖകൻ

കൊച്ചി: സെലിബ്രറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. പതിനേഴംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കുഞ്ചാക്കോ ബോബന്‍ ടീമിന്റെ നായകന്‍. ഫെബ്രുവരി 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. എട്ട് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക.

കേരള സ്ട്രൈക്കേഴ്സിനെ കൂടാതെ തെലുഗു വാരിയേഴ്സ്, കര്‍ണാടക ബുള്‍ഡോസേഴ്സ്, പഞ്ചാബ് ഡി ഷേര്‍, ബോജ്പുരി ദബാംഗ്സ്, ബംഗാള്‍ ടൈഗേഴ്സ്, ചെന്നൈ റൈനോസ്, മുംബൈ ഹീറോസ് എന്നിവരാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സ്ട്രൈക്കേഴ്സ് ടീം: കുഞ്ചാക്കോ ബോബന്‍ (ക്യാപ്റ്റന്‍), ഉണ്ണി മുകുന്ദന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, മണികുട്ടന്‍, അര്‍ജുന്‍ നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ഷെഫീഖ് റഹ്മാന്‍, നിഖില്‍ കെ മേനോന്‍, വിജയ് യേശുദാസ്, പ്രജോദ് കലാഭവന്‍, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, ആസിഫ് അലി, രാജീവ് പിള്ള, പ്രശാന്ത് അലക്സാണ്ടര്‍, സിജു വില്‍സണ്‍.