സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ വൈകീട്ട് മൂന്ന് മണിക്ക്; അവാർഡിനായി അന്തിമ പട്ടികയിലുള്ളത് 30 ചിത്രങ്ങൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കും.നടി സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ. മികച്ച നടൻ, നടി വിഭാഗങ്ങളിൽ ശക്തമായ മത്സരം തന്നെയാണ് ഇത്തവണ നടക്കുന്നത്.

ഇക്കുറി 80 സിനിമകളാണ് സംസ്ഥാന അവാർഡിനായി മത്സരിക്കുന്നത്. മത്സരരംഗത്തുള്ള സിനിമകൾ പ്രാഥമിക ജൂറി കണ്ടിട്ടുണ്ട്. അവയിൽ നിന്ന് മികച്ച 30 സിനിമകൾ അന്തിമ ജൂറിയുടെ പരിഗണനക്കായി ശുപാർശ ചെയ്തിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറിയെ നയിക്കുന്നത്. കന്നഡ സംവിധായകൻ പി. ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരാണ് പ്രാഥമിക ജൂറിയുടെ തലപ്പത്തുണ്ടായിരുന്നത്. പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് പ്രഖ്യാപനമാണ് ശനിയാഴ്ച നടക്കുന്നത്.

ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ്
മികച്ച നടനുള്ള സംസ്ഥാന അവാർഡിനു മത്സരിക്കാൻ പ്രധാനമായുമുള്ളത്. നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരും രംഗത്തുണ്ട്. അന്തരിച്ച നെടുമുടി വേണു, അനിൽ നെടുമങ്ങാട്, സംവിധായകൻ സച്ചി എന്നിവർക്കും പുരസ്‌കാര സാധ്യതയുണ്ട്.

വെള്ളം, കപ്പേള, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്.

സംവിധായകൻ ഭദ്രനും കന്നഡ സംവിധായകൻ പി.ശേഷാദ്രിയും പ്രാഥമിക ജൂറി അധ്യക്ഷന്മാരാകും. ദേശീയ മാതൃകയിൽ രണ്ട് തരം ജൂറികൾ സംസ്ഥാന അവാർഡിൽ സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്. രണ്ടാം റൗണ്ടിലേക്കു നിർദേശിക്കുന്ന ചിത്രങ്ങളിൽ നിന്നായിരിക്കും അന്തിമ ജൂറി അവാർഡ് നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാർ അന്തിമ ജൂറിയിലും ഉണ്ടാകും.

എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധിനിർണയ സമിതിക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തി നിയമാവലി പരിഷ്‌കരിച്ചശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്.

പുരസ്‌കാരങ്ങൾക്കായി മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടിക ചുവടെ:

വെള്ളം (പ്രജേഷ് സെൻ) കൃതി (സുരേഷ്) മതിലുകൾ: ലൗ ഇൻ ദ് ടൈം ഓഫ് കൊറോണ (അൻവർ അബ്ദുള്ള) താഹിറ (സിദ്ദിഖ് പറവൂർ) ഭാരതപ്പുഴ (മണിലാൽ) ചായം പൂശുന്നവർ (സിദ്ധിഖ് പറവൂർ) ഇൻഷ (കെ.വി.സിജുമോൻ) സാജൻ ബേക്കറി സിൻസ് 1962 (അരുൺ അപ്പുക്കുട്ടൻ) അക്വേറിയം (ടി.ദീപേഷ്) പ്യാലി (ബബിത മാത്യു, എ.എക്‌സ്. റിൻമോൻ) ഫാർ (പ്രവീൺ പീറ്റർ) ഏക് ദിൻ (വിഷ്ണു) കാസിമിന്റെ കടൽ (ശ്യാമപ്രസാദ്) മുന്ന (സുരേന്ദ്രൻ കലൂർ) തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്‌ഡെ) കാക്കത്തുരുത്ത് (ഷാജി പാണ്ഡവത്ത്) ബൊണാമി (ടോണി സുകുമാർ) എയ്റ്റീൻ പ്ലസ് (മിഥുൻ ജ്യോതി) അഞ്ചാം പാതിര (മിഥുൻ മാനുവൽ തോമസ്) അയ്യപ്പനും കോശിയും (സച്ചിദാനന്ദൻ) വാങ്ക് (കാവ്യ പ്രകാശ്) സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ) പക (നിതിൻ ലൂക്കോസ്) ഐസ് ഓരത്ത് (അഖിൽ കാവുങ്കൽ)

ഒരിലത്തണലിൽ (അശോക് ആർ.നാഥ്) ലൗ (ഖാലിദ് റഹ്‌മാൻ) കുഞ്ഞെൽദോ (അരുൺ മാത്യു) രണ്ടാം നാൾ (സീനത്ത്) ഉടമ്പടി (സുരേഷ് പി. തോമസ്) സ്വപ്നങ്ങൾ പൂക്കുന്ന കാട് (സോഹൻ ലാൽ) വേലുക്കാക്ക ഒപ്പ് കാ (അശോക് കുമാർ) എന്നിവർ (സിദ്ധാർഥ് ശിവ) ടോൾ ഫ്രീ 1600 600 60 (കെ.ബി.സജീവ്) ദിശ (വി.സി.ജോസ്) ഓറഞ്ച് മരങ്ങളുടെ വീട് (ഡോ.ബിജു) കാന്തി (അശോക് ആർ.നാഥ്) സണ്ണി (രഞ്ജിത്ത് ശങ്കർ) ട്രാൻസ് (അൻവർ റഷീദ്) കപ്പേള (മുഹമ്മദ് മുസ്തഫ) ദി മ്യൂസിക്കൽ ചെയർ (വിപിൻആറ്റ്‌ലി) പായ്- ദ മാറ്റ് (ശ്രീലജ മുകുന്ദകുമാരൻ) ആണ്ടാൾ (ഷെറീഫ് ഈസ) ലെയ്ക (ആസാദ് ശിവരാമൻ) വർത്തമാനം (സിദ്ധാർഥ് ശിവ) ഖോ ഖോ (രാഹുൽ റിജി നായർ) ലൗ എഫ് എം (ശ്രീദേവ് കാപ്പൂർ) ഭൂമിയിലെ മനോഹര സ്വകാര്യം (ഷൈജു അന്തിക്കാട്) ഒരുത്തി (വി.കെ.പ്രകാശ്)

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (എൽ.പി.ശംഭു) വെളുത്ത മധുരം (ജിജു ഒരപ്പാടി) വെയിൽ (ശരത് മേനോൻ) ചോര വീണ മണ്ണിൽ (മുറിയാട് സുരേന്ദ്രൻ) 1956 മധ്യതിരുവിതാംകൂർ (ഡോൺ പാലത്തറ) മോപ്പാള (സന്തോഷ് പുതുക്കുന്ന്) ഇൻലൻഡ് (എസ്.കെ. ശ്രീജിത് ലാൽ) ഫോർത്ത് റിവർ (ആർ.കെ.ഡ്രീം വെസ്റ്റ്) ഹലാൽ ലവ് സ്റ്റോറി (സക്കറിയ മുഹമ്മദ്) ലാൽ ബാഗ് (പ്രശാന്ത് മുരളി) വരനെ ആവശ്യമുണ്ട് (അനൂപ് സത്യൻ) ഫൊറൻസിക് (അഖിൽ പോൾ, അനസ്ഖാൻ) പെർഫ്യൂം-ഹെർ ഫ്രാഗ്രൻസ് (പി. ഹരിദാസൻ) ഈലം (വിനോദ് കൃഷ്ണ) ആർട്ടിക്കിൾ 21(എൽ.യു.ലെനിൻ) ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (ജിയോ ബേബി) സൂഫിയും സുജാതയും (ഷാനവാസ് നാലകത്ത്) മൈ ഡിയർ മച്ചാൻസ് (ദിലീപ് നാരായൺ) ഡിവോഴ്‌സ് (ഐ.ജി.മിനി) ആണും പെണ്ണും (വേണു, ജയ് കെ.,ആഷിക് അബു)

അബ്രഹാം യാക്കൂബിന്റെ 137 ഒഡീഷനുകൾ (അനൂപ് നാരായണൻ) പച്ചത്തപ്പ് (എസ്.അനുകുമാർ) സീ യൂ സൂൺ (മഹേഷ് നാരായണൻ) മാലിക് (മഹേഷ് നാരായണൻ) ഉരിയാട്ട് (കെ.ഭുവനചന്ദ്രൻ നായർ) ഇരുൾ (നസീഫ് ഇസുദീൻ) കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് (ജിയോ ബേബി) എൽമർ (ഗോപി കുറ്റിക്കോൽ) ദ് കുങ്ഫു മാസ്റ്റർ (എബ്രിഡ് ഷൈൻ) വൂൾഫ് (ഷാജി അസീസ്) ജ്വാലാമുഖി (ഹരികുമാർ) കയറ്റം (സനൽകുമാർ ശശിധരൻ)