
സ്വന്തം ലേഖിക
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ കൊടും ചൂടായിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഏഴു ജില്ലകളിലാണ് താപനില ഉയരുമെന്ന് മുന്നറിയിപ്പുള്ളത്. പാലക്കാട് , കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനിില ഉയരുകയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ജില്ലകളില്‍ 4 മുതല്‍ 4 ഡിഗ്രവരെ താപനില ഉയര്‍ന്നേക്കാമെന്നാണ് പ്രവചനം.
പാലക്കാട് ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസിന് അടുത്തായി തുടരും. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസിന് അടുത്തായി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
നാല് നഗരങ്ങളില്‍ ഉഷ്ണതരംഗ സാദ്ധ്യതയെന്നും മുന്നറിയിപ്പുണ്ട്.