Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: ബിജെപി നീക്കത്തില്‍ കോണ്‍ഗ്രസിന് യാതൊരു ആശങ്കയുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

ക്രൈസ്തവ വിഭാഗം എല്ലാ ഘട്ടത്തിലും കോണ്‍ഗ്രസിനൊപ്പം നിന്നവര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഷപ്പുമായുള്ള ചര്‍ച്ച ആശാവഹം. ആര്‍ക്കും ആരെയും കാണാം. വളച്ചൊടിച്ചത് സി പി ഐ എം തന്ത്രം. ബിജെപിക്ക് സന്ദര്‍ശനം കൊണ്ട് പ്രയോജനമുണ്ടാകില്ല. കെ സി ജോസഫിൻ്റെ നിലപാട് അപക്വമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

റബര്‍ വിലയിലെ ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് പറയുന്നതില്‍ തെറ്റില്ല. കര്‍ഷക പ്രശ്നങ്ങള്‍ക്ക് കേന്ദ്രം പരിഹാരമുണ്ടാക്കിയില്ല.

തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാന്‍ കോണ്‍ഗ്രസ്.
കര്‍ദ്ദിനാള്‍ ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും കാണും.