Spread the love

കോട്ടയം : സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനും പുത്തൻ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്ന വികസന സദ്ദസിന് ജില്ലയിൽ ഇന്ന് തുടക്കം. രാവിലെ 10.30 ന് അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ

video
play-sharp-fill

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. പ്രോഗ്രസ് റിപ്പോർട്ട് കളക്ടർ ചേതൻ കുമാർ മീണ പ്രകാശനം ചെയ്യും.

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും. ഹരിത കർമസേനാംഗങ്ങൾ, അങ്കണവാടി ജീവനക്കാർ ആശാ പ്രവർത്തകർ, കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങൾ, തൊഴിലുറപ്പിൽ 100 ദിനം പൂർത്തിയാക്കിയവർ തുടങ്ങിയവരെ ആദരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒക്ടോബർ 20 വരെ വിവിധ ദിവസങ്ങളിൽ സദസ് നടക്കും.

ചർച്ചകളുടെ വിശദാംശങ്ങളും അവതരിപ്പിക്കപ്പെടുന്ന പുതിയ ആശയങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന സർക്കാരിന് സമർപ്പിക്കും.