play-sharp-fill
ആ ദുരന്ത രാത്രിയിലെ ദുരിതം കണ്ണീരോടെ തുറന്ന് പറഞ്ഞ് നടി: ആക്രമണത്തിന് പിന്നിൽ ആ നടൻ തന്നെ എന്ന് വെളിപ്പെടുത്തി; കണ്ണീരോടെ ആ കഥ കേട്ട് കോടതിയും ഞെട്ടി ..!

ആ ദുരന്ത രാത്രിയിലെ ദുരിതം കണ്ണീരോടെ തുറന്ന് പറഞ്ഞ് നടി: ആക്രമണത്തിന് പിന്നിൽ ആ നടൻ തന്നെ എന്ന് വെളിപ്പെടുത്തി; കണ്ണീരോടെ ആ കഥ കേട്ട് കോടതിയും ഞെട്ടി ..!

സ്വന്തം ലേഖകൻ

കൊച്ചി: ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ക്രൂരത നേരിട്ട , ആ ദുരന്ത ദിവസത്തെ തിക്താനുഭവങ്ങൾ ഓർത്തെടുത്ത് കോടതിയ്ക്ക് മുന്നിൽ തുറന്ന് പറഞ്ഞ് നടി.
നടി ആക്രമിക്കപ്പെട്ട കേസിന്റെ ആദ്യ ദിവസത്തെ വിചാരണയിലാണ് നടി വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇത് കേട്ട് കോടതിയും നിശബ്ദമായി. വ്യാഴാഴ്ച എറണാകുളം അഡീഷണല്‍ സ്പെഷല്‍ സെഷന്‍സ് കോടതി ജഡ്ജ് ഹണി എം വര്‍ഗീസ് മുമ്പാകെയാണ് താന്‍ ആക്രമിക്കപ്പെട്ടതും രക്ഷപെടാന്‍ ശ്രമിച്ച വഴികളും കണ്ണീരോടെ നടി വിവരിച്ചത്.

2017 ഫെബ്രുവരി 17ന് രാത്രി തന്നെ ആക്രമിച്ച സംഭവത്തിലെ തിക്താനുഭവങ്ങള്‍ ഒന്നൊന്നായി നടി പറഞ്ഞത് കോടതി വീഡിയോയില്‍ പകര്‍ത്തി.രാവിലെ 10.30ന് തന്നെ ഭര്‍ത്താവും സഹോദരനുമൊത്ത് നടിയെത്തി. പിന്നാലെ ഒന്നാം പ്രതി സുനില്‍കുമാര്‍(പള്‍സര്‍ സുനി) ഉള്‍പ്പെടെയുള്ള പ്രതികളുമെത്തി. 10.50നാണ് എട്ടാം പ്രതി ദിലീപെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂട്ടര്‍ എ സുരേശന്റെ ചോദ്യങ്ങള്‍ക്കാണ് നടി ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ വിവരിച്ചത്.ഹൃദയം നടക്കുന്ന സംഭവങ്ങള്‍ കേട്ട് ഒരുവേള കോടതിയും ഹാളിലുണ്ടായിരുന്ന അഭിഭാഷകരും നിശബ്ദരായി.ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ തീര്‍പ്പ് വരുന്നതുവരെ വിചാരണ നടത്തരുതെന്ന് വ്യാഴാഴ്ചയും ദിലീപ് ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല.

മുറിയില്‍ അഭിഭാഷകരുടെ ബാഹുല്യം കണ്ട് കോടതി അതൃപ്തി രേഖപ്പെടുത്തി. പ്രതികളുടെതുള്‍പ്പെടെ 31 പേരാണ് കോടതിയിലുണ്ടായിരുന്നത്. ദിലീപിന് മാത്രം 13 പേരാണ് ഹാജരായത്. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും മുറിയിലുണ്ടായിരുന്നു. നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതിനാല്‍ വെള്ളിയാഴ്ച അഭിഭാഷകരുടെ ആധിക്യം കോടതി നിയന്ത്രിച്ചേക്കും.

കോടതിക്കുള്ളില്‍ മൊബൈല്‍ ഫോണും നിരോധിച്ചേക്കും. പൊലീസിനെ കൂടാതെ ബോംബ് സ്‌ക്വാഡിനെ നിയോഗിക്കും. കോടതി മുറിക്ക് പുറത്ത് മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ സിഐ ബൈജു പൗലോസ്, പ്രോസിക്യൂട്ടറുടെ സഹായികളായ അഡ്വ. മഞ്ജുനാഥ് മേനോന്‍, അഡ്വ. ജോസഫ് മണവാളന്‍ എന്നിവരും ഹാജരായിരുന്നു.