play-sharp-fill
സംസ്ഥാനത്ത് നാശം വിതച്ച് മഴ ; ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം : വീട് തകര്‍ന്നു; കിണര്‍ ഇടിഞ്ഞുതാഴ്ന്നു

സംസ്ഥാനത്ത് നാശം വിതച്ച് മഴ ; ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം : വീട് തകര്‍ന്നു; കിണര്‍ ഇടിഞ്ഞുതാഴ്ന്നു

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്രമഴ. ഹരിപ്പാടും കരുവാറ്റയും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം.

ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട്, കാളികുളത്ത് തെങ്ങ് വീണ് കട തകര്‍ന്നു. തൃശൂര്‍ പെരിങ്ങാവില്‍ വന്‍മരം കടപുഴകി, ഷൊര്‍ണൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ താഴെ വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. മൂന്ന് തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു, വള്ളം ഒഴുകിപ്പോയി. പത്തനംതിട്ടയില്‍ അരയാഞ്ഞിലിമണ്‍, കുറുമ്പന്‍മൂഴി കോസ്‌വേകള്‍ മുങ്ങി.

കോട്ടാങ്ങലില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. നിരണത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് നിരണം സ്വദേശി ഷാജിയുടെ പശു ചത്തു. വൈക്കം വെച്ചൂരില്‍ വീട് ഇടിഞ്ഞു വീണു, ആര്‍ക്കും പരുക്കില്ല