video
play-sharp-fill

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടോ….? എന്നാലിതാ കേരള പൊലീസില്‍ ചേരാന്‍ വന്‍ അവസരം; വിശദ വിവരങ്ങൾ അറിയാം…

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടോ….? എന്നാലിതാ കേരള പൊലീസില്‍ ചേരാന്‍ വന്‍ അവസരം; വിശദ വിവരങ്ങൾ അറിയാം…

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തൊഴിലന്വേഷകര്‍ക്ക് കേരള പൊലീസില്‍ ചേരാന്‍ വന്‍ അവസരം.

ആംഡ് പോലീസ് ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹയര്‍സെക്കന്‍ഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് യോഗ്യത. 18 മുതല്‍ 26 വയസുവരെയുള്ളവര്‍ക്കാണ് പൊലീസില്‍ ചേരാന്‍ അവസരമുള്ളത്.

ശാരീരിക യോഗ്യതകള്‍ സംബന്ധിച്ചുള്ള അറിയിപ്പും ഇതിനൊപ്പം കേരള പൊലീസ് നല്‍കിയിട്ടുണ്ട്. 168 സെ മീ ഉയരവും 81 -86 സെ മീ നെഞ്ചളവും ശാരീരിക യോഗ്യതയായി അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.

2023 ജനുവരി 18 ാം തിയതിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സി വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും കൂടുതല്‍ വിവരങ്ങള്‍ പി എസ് സി വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.