play-sharp-fill
കെവിൻ കേസിന് തുമ്പുണ്ടാക്കിയ ഗിരീഷ് പി.സാരഥി; കുറ്റാന്വേഷണത്തിൽ മികച്ച ട്രാക്ക് റെക്കോർഡുകൾ മാത്രമുള്ള എസ്.സുരേഷ്‌കുമാർ; മിടുമിടുക്കന്മാരായ ഒരു പറ്റം ഇൻസ്‌പെക്ടർമാർ: പായിപ്പാട്ടെ ഗൂഡാലോചനക്കാരെ മടയിൽകയറി പൂട്ടാൻ മിടുക്കുള്ള കേരളപൊലീസിലെ ചുണക്കുട്ടൻമാർ ചങ്ങനാശേരിയിൽ; ഇതര സംസ്ഥാനക്കാരെ തെരുവിലിറക്കിയവർക്ക് വിലങ്ങ് ഉറപ്പ്

കെവിൻ കേസിന് തുമ്പുണ്ടാക്കിയ ഗിരീഷ് പി.സാരഥി; കുറ്റാന്വേഷണത്തിൽ മികച്ച ട്രാക്ക് റെക്കോർഡുകൾ മാത്രമുള്ള എസ്.സുരേഷ്‌കുമാർ; മിടുമിടുക്കന്മാരായ ഒരു പറ്റം ഇൻസ്‌പെക്ടർമാർ: പായിപ്പാട്ടെ ഗൂഡാലോചനക്കാരെ മടയിൽകയറി പൂട്ടാൻ മിടുക്കുള്ള കേരളപൊലീസിലെ ചുണക്കുട്ടൻമാർ ചങ്ങനാശേരിയിൽ; ഇതര സംസ്ഥാനക്കാരെ തെരുവിലിറക്കിയവർക്ക് വിലങ്ങ് ഉറപ്പ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് കേരളത്തെ ഇതരസംസ്ഥാനക്കാരുടെ കലാപഭൂമിയാക്കാൻ ലക്ഷ്യമിട്ടു പായിപ്പാട് നടത്തിയ ഗൂഡാലോനയിലെ കണ്ണികളെ പുറത്തെത്തിക്കാൻ ചങ്ങനാശേരിയിൽ ഇറങ്ങിയിരിക്കുന്നത് ജില്ലാ പൊലീസിലെ ഏറ്റവും മികച്ച അന്വേഷണ സംഘം. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് കോട്ടയത്ത് പുതിയ ആളാണെങ്കിലും കേസ് അന്വേഷിക്കാനായി ചങ്ങനാശേരിയിൽ ഇറങ്ങിയിരിക്കുന്നത് കേരള പൊലീസിലെയും ജില്ലാ പൊലീസിലെയും മിന്നും താരങ്ങൾ തന്നെയാണ്.

അന്വേഷണ സംഘത്തിലെ പ്രധാനിയും ചങ്ങനാശേരി ഡിവൈ.എസ്.പിയുമായ എസ്.സുരേഷ്‌കുമാർ, അന്വേഷിച്ച കേസുകളിലെല്ലാം മിന്നൽ റെക്കോർഡുള്ള താരമാണ്. ജില്ലയിലെ ഒട്ടു മിക്ക സ്‌റ്റേഷനുകളിലും ഇരുന്ന് മികച്ച ട്രാക്ക് റെക്കോർഡുള്ള സുരേഷ്‌കുമാർ, ഏതു കേസ് അന്വേഷിച്ചാലും അതിലെല്ലാം സ്വന്തം കയ്യൊപ്പ് പതിപ്പിച്ചു തന്നെയാണ് ശീലം. അന്വേഷിച്ച കേസുകളിലെല്ലാം പ്രതികളെ കണ്ടെത്തുകയും അവർക്ക് ശിക്ഷ വാങ്ങി നൽകുകയും ചെയ്തിട്ടുണ്ട് സുരേഷ്‌കുമാർ. കുറ്റാന്വേഷണ മികവിന് നാല് തവണ ബാഡ്ജ് ഓഫ് ഓണർ കരസ്ഥമാക്കിയ കേരളത്തിലെ ഏക പോലീസ് ഓഫീസറും ഇദ്ദേഹമാണ്. കഴിഞ്ഞ വർഷം രാഷ്ട്ര പതിയുടെ പോലീസ് മെഡലും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തിലെ മിടുക്കനായ അന്വേഷണ ഉദ്യോഗസ്ഥനാണ് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി. ജില്ലാ ക്രൈം ബ്രാഞ്ചിന്റെയും സൈബർ സെല്ലിന്റെയും ചുമതലയുള്ള ഗിരീഷ് പി.സാരഥിയാണ് കെവിൻ കേസിൽ എല്ലാ പഴുതുകളും അടച്ച് പ്രതികളെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്ന് കൃത്യമായ ശിക്ഷ വാങ്ങി നൽകിയത്. ഇത് കൂടാതെ സംസ്ഥാന പൊലീസിന്റെ അഭിമാനവും പാഠപുസ്തകവുമായി നിരവധി കേസുകളിൽ തുമ്പുണ്ടാക്കിയതും ഇതേ ഗിരീഷ് പി.സാരഥി തന്നെയാണ്.

അടുത്തിടെ ഡിവൈ.എസ്.പി പ്രോമോഷൻ പട്ടികയിൽ ഇടം പിടിച്ച് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സാജു വർഗീസും അന്വേഷണത്തിൽ പുലിയാണ്. അന്വേഷിച്ച കേസുകളിലെല്ലാം മികച്ച ട്രാക്ക് റെക്കോർഡും ഇദ്ദേഹത്തിനുണ്ട്. പ്രമാദമായ പാറമ്പുഴ  കൊലക്കേസടക്കം അന്വേഷിച്ചത് ഇദ്ദേഹമാണ്. ഇത് കൂടാതെ പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്തും, കറുകച്ചാൽ എസ്.എച്ച്ഒ ഇൻസ്‌പെക്ടർ കെ.സലിമും, മുൻ ചങ്ങനാശേരി എസ്.ഐ ആയിരുന്ന ഷമീർ ഖാനും അന്വേഷണ സംഘത്തിലുണ്ട്. ഇവർ അടക്കമുള്ളവർക്ക് മികച്ച ട്രാക്ക് റെക്കോർഡ് തന്നെയാണ് കുറ്റാന്വേഷണത്തിൽ ഉള്ളത്.

പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളെ രംഗത്ത് ഇറക്കിയതിനു പിന്നിൽ രഹസ്യസംഘങ്ങൾക്കു പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേരള പൊലീസിലെ ഏറ്റവും മികച്ച അന്വേഷണ ടീമിനെ തന്നെയാണ് ഈ കേസിൽ ഇപ്പോൾ പൊലീസിനു ലഭിച്ചിരിക്കുന്നത്. ഇത് തന്നെയാണ് കേസിലെ യഥാർത്ഥ കുറ്റക്കാർ അകത്താകുമെന്നു ജില്ലയിൽ സമാധാനം കാംഷിക്കുന്നവർ എല്ലാം വിശ്വസിക്കുന്നതും.