video
play-sharp-fill
കേരള പൊലീസിലെ ഉണ്ട വിവാദം ; ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്നും പുറത്താക്കണം : രമേശ് ചെന്നിത്തല

കേരള പൊലീസിലെ ഉണ്ട വിവാദം ; ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്നും പുറത്താക്കണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള പൊലീസിലെ ഉണ്ട വിവാദത്തെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വീണ്ടും രമേശ് ചെന്നിത്തല രംഗത്ത്. സിഎജിയുടെ കണ്ടെത്തലുകളിൽ അന്വേഷണം വേണം. സാമ്പത്തിക ക്രമക്കേടിനെപ്പറ്റി സിബിഐ അന്വേഷണം വേണം. റൈഫിളുകൾ നഷ്ടപ്പെട്ട സംഭവം എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നൽകി.

കേരളാ പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായ സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരില്ലെന്ന് ചെന്നിത്തല ബുധനാഴ്ച പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പൊലീസ് സേനയിലെ ആയുധങ്ങൾ നഷ്ടപ്പെട്ടെന്ന കണ്ടെത്തൽ അതീവ ഗുരുതരമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യമായി ഡിജിപിയെ സംരക്ഷിക്കുകയാണെന്നും മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള സുരക്ഷാപ്രശ്‌നമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നതെന്നും കഴിഞ്ഞ ദിവവസം ചെന്നിത്തല പറഞ്ഞിരുന്നു