play-sharp-fill
“കേരള പോലീസ്  സുമ്മാവാ” ;  കലൂരിൽ പോലീസുകാരെ മർദ്ദിച്ച പ്രതികളെ കയ്യോടെ പിടികൂടി  ; കലൂർ സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്

“കേരള പോലീസ് സുമ്മാവാ” ; കലൂരിൽ പോലീസുകാരെ മർദ്ദിച്ച പ്രതികളെ കയ്യോടെ പിടികൂടി ; കലൂർ സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്

സ്വന്തം ലേഖകൻ

കൊച്ചി : കലൂരില്‍ പൊലീസുകാരെ
മർദിച്ച സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അരുണ്‍ ജോര്‍ജ്, ശരത്, റിവിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കലൂര്‍ സ്വദേശികളാണ്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസ്.

ഇന്നലെ വൈകിട്ടാണ് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപം പൊലീസുകാരെ മർദിച്ചത്. സ്‌റ്റേഡിയം കവാടത്തിലെ ബിഗ് സ്‌ക്രീനില്‍ കളി കണ്ട് മടങ്ങിയവരാണ് ആക്രമണം നടത്തിയത് . കളി കണ്ട് മടങ്ങിയ ഇവര്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും വാഹനങ്ങള്‍ തടഞ്ഞിരുനിർത്തുകയും ചെയ്തു
. ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലിബിന്‍ എന്ന പൊലീസുകാരന്‍ ചോദ്യംചെയ്തു. ഇവരെ അവിടെനിന്ന് മാറ്റാനും ശ്രമിച്ചു. ഇതോടെ യുവാക്കള്‍ മർദ്ദിക്കുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമികള്‍ പൊലീസുകാരനെ കാലില്‍ പിടിച്ച് വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തടയാന്‍ ശ്രമിച്ച മറ്റൊരു പൊലീസുകാരനും മര്‍ദനമേറ്റു. പിന്നീട് കൂടുതല്‍ പൊലീസെത്തിയാണ് ഇവരെ പിടികൂടിയത്.