സംസ്ഥാനത്ത് ബാറുകൾ അടുത്തയാഴ്ച തുറന്നേക്കും ; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എക്‌സൈസിനും പൊലീസിനും നിർദ്ദേശം: മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ബാറുകൾ അടുത്തയാഴ്ച തുറന്നേക്കും ; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എക്‌സൈസിനും പൊലീസിനും നിർദ്ദേശം: മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ ആംരംഭിച്ചപ്പോൾ മുതൽ അടച്ച ബാറുകൾ അടുത്തയാഴ്ച തുറന്നേക്കുമെന്ന് സൂചന. അഞ്ചാംതീയതി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുൻപ് ബാറുകൾ തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ബാറുകൾ നവംബർ ആദ്യവാരം തുറക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നുകഴിഞ്ഞാൽ ഡിസംബർ അവസാനം മാത്രമേ ബാറുകൾ തുറക്കാൻ കഴിയുകയുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുമാസം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പുണ്ടാകുമെന്നതിനാൽ ഡിസംബർ അവസാനം ബാർ തുറക്കുന്നതു വിവാദത്തിൽ കലാശിക്കും. ഈ സാഹചര്യത്തിലാണ് ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ തുറക്കുന്നതാണ് നല്ലതെന്ന് സർക്കാരിന്റെ അനുമാനം.

അതേസമയം വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാറ് തുറക്കുന്നതോടെ ഒരുമേശയ്ക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. ഭക്ഷണം പങ്കുവച്ച് കഴിക്കാൻ അനുവദിക്കില്ല.

വെയ്റ്റർമാർ മാസ്‌കും കയ്യുറയും ധരിക്കണം. ബാറുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ എക്‌സൈസ്, പൊലീസ്, റവന്യൂ വിഭാഗങ്ങൾക്ക് പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.