video
play-sharp-fill

ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു ; ഡ്രൈവറും എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയും പൊലീസ് പിടിയിൽ

ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു ; ഡ്രൈവറും എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയും പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭാര്യയെയും കുഞ്ഞിനെയും ഒഴിവാക്കി രണ്ടാം വിവാഹം കഴിച്ച ഡ്രൈവറും എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെയും പൊലീസ് പിടിയിൽ. ഇയാളുടെ ഭാര്യയുടെ പരാതിയെ തുടർന്നാണ് പൊലലീസ് കേസെടുത്തത്.

ലിജോ ജോസഫ്(25), പനച്ചമൂട് സ്വദേശിനി ബിസ്മിത(20) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മാർത്താണ്ഡം കരിങ്കലിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ ഡ്രൈവറും ലാബ് അസിസ്റ്റന്റുമാണ് ലിജോ. ഇയാൾ വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ബിസ്മിതയെയാണ് അയാൾ വിവാഹം കഴിച്ചത്. ഇരുവരും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. വേളാങ്കണ്ണിയിൽ പോയാണ് ഇവർ വിവാഹിതരായത്.

അതേസമയം, ബിസ്മിതയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ വെള്ളറട പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയെതാണെന്നും വിവാഹിതരാണെന്നും മനസ്സിലായത്.

തന്നെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചെന്ന പരാതിയിൽ ലിജോക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്തത്. കൃത്യത്തിന് കൂട്ടുനിന്നതിനാണ് വിദ്യാർത്ഥിനിക്കെതിരെ കേസെടുത്തത്. ഇരുവരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.