play-sharp-fill
പാട്ടു പാടരുതെന്നും ഹിന്ദു വീടുകളിൽ നിന്ന് ആഹാരം കഴിക്കരുതെന്നും പറയുന്ന മുസ്ലീം പണ്ഡിതരെ പുറന്തള്ളണം : നടൻ മാമുക്കോയ

പാട്ടു പാടരുതെന്നും ഹിന്ദു വീടുകളിൽ നിന്ന് ആഹാരം കഴിക്കരുതെന്നും പറയുന്ന മുസ്ലീം പണ്ഡിതരെ പുറന്തള്ളണം : നടൻ മാമുക്കോയ

സ്വന്തം ലേഖകൻ

കോഴിക്കോട്: മനുഷ്യ മനസിൽ മതം വിതയിക്കുന്നവരെ മാറ്റി നിർത്തണമെന്ന് ആഹ്വനം ചെയ്യുകയാണ് ചലച്ചിത്ര താരം മാമുക്കോയ. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വർഗീയ ചിന്തകൾ പൂർണ്ണമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.


ഓണാഘോഷത്തിന് ഹിന്ദു വീടുകളിൽ നിന്ന് ആഹാരം കഴിക്കരുതെന്നും പാട്ട് പാടരുതെന്നും പ്രസംഗിക്കുന്ന മുസ്ലിം മതപണ്ഡിതരെ ഒറ്റപ്പെടുത്തണമെന്നും കോഴിക്കോട് സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച സ്വാന്തന സ്പർശം പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിളക്ക് കത്തിക്കുന്നതിനെ പോലും എതിർക്കുന്നവരുണ്ട്. ജാതീയതയുടെയും മതത്തിന്റെയും പേരിലുള്ള വർഗീയ ചിന്ത മനസ്സിൽ നിന്ന് പോയാലേ നാം നന്നാകൂവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രദേശത്തെത്തിയാൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്ന് ആർഎസ്എസിന്റെ പേരിൽ തനിക്കെതിരെ ബോർഡ് വെച്ചതിനാൽ കണ്ണൂരിൽ പങ്കെടുക്കേണ്ടിയിരുന്ന ഒരു പരിപാടി ഉപേക്ഷിച്ചു. പരിപാടിയിൽ പങ്കെടുക്കണമെന്ന് ബിജെപി നേതാക്കൾ അഭ്യർത്ഥിച്ചെങ്കിലും അങ്ങോട്ടില്ലെന്ന് തീരുമാനിച്ചെന്നും മാമുക്കോയ കൂട്ടിച്ചേർത്തു.