തേർഡ് ഐയെയും പൊലീസിലെടുത്തു..!
സ്വന്തം ലേഖകൻ
കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവിനെയും തേർഡ് ഐയുടെ വാർത്തയെയും പൊലീസിലെടുത്തു..! തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്ത വാർത്ത കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ട്രോളായി പ്രസിദ്ധീകരിച്ചതോടെയാണ് തേർഡ് ഐ ന്യൂസ് ലൈവ് പൊലീസിൽ കയറിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ ലൈക്കുള്ള പൊലീസിന്റെ പേജാണ് കേരള പൊലീസിന്റെ പേജ്.
പൊലീസ് മാമ്മൻമാർ എന്ന പേരിൽ ഉരുളയ്ക്ക് ഉപ്പേരിയുമായി നിറഞ്ഞു നിൽക്കുന്ന കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇപ്പോൾ തേർഡ് ഐ ന്യൂസ് ലൈവിനെയും ഉൾപ്പെടുത്തിയത്.
ഞായറാഴ്ച രാവിലെ തേർഡ് ഐ ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച – നാലു മണിക്കൂറിനിടെ ആറിടത്ത് മോഷണം; പ്രതിയെ ഡൽഹിയിൽ പോയി കേരള പൊലീസ് പൊക്കി – എന്ന വാർത്തയാണ് കേരള പൊലീസ് ടീം തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ട്രോൾ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് ട്രോൾ ഫെയ്‌സ്ബുക്ക് പേജിൽ എത്തിയത്. ഇതിനോടകം അഞ്ച് കെ റിയാക്ഷനുകൾ ഫെയ്‌സ്ബുക്കിൽ ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ആഞ്ഞൂറിലധികം കമന്റുകളും, ഇരുനൂറ്റമ്പതോളം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
കേരള പൊലീസ് ഫെയ്സ് ബുക്ക് പേജ് ഇവിടെ കാണാം
Third Eye News Live
0