
സ്വന്തം ലേഖിക
കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡിൽ അംഗങ്ങളായവരുടെ ഒന്നു മുതൽ ഏഴു വരെ പഠിക്കുന്ന മക്കൾക്കുള്ള പഠനോപകരണ കിറ്റ് വിതരണം കോട്ടയം മുൻ നഗരസഭാധ്യക്ഷനും ജില്ല ഉപദേശക സമിതി അംഗവുമായ പി. ജെ വർഗീസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ഉപദേശക സമിതി അംഗം ടി.എം. നളിനാക്ഷൻ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർ മനോജ് സെബാസ്റ്റ്യൻ ബോധവൽക്കരണ ക്ലാസ് എടുത്തു.
ഉപദേശക സമിതി അംഗം എം.ജി. ശേഖരൻ, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു.