video
play-sharp-fill

കോടിമത നാലുവരിപ്പാതയിൽ വീണ്ടും അപകടം: നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിഞ്ഞ് തലകുത്തി മറിഞ്ഞു; അപകടത്തിൽ വാകത്താനം സ്വദേശിയ്ക്കു പരിക്ക്

കോടിമത നാലുവരിപ്പാതയിൽ വീണ്ടും അപകടം: നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിഞ്ഞ് തലകുത്തി മറിഞ്ഞു; അപകടത്തിൽ വാകത്താനം സ്വദേശിയ്ക്കു പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു തലകീഴായി മറിഞ്ഞ് യാത്രക്കാരന് ഗുരുതര പരിക്ക്. വാകത്താനം സ്വദേശിയായ കാർ യാത്രക്കാരനാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം.

ബുധനാഴ്ച രാത്രി പത്തു മണിയോടെ നാലുവരിപ്പാതയിൽ മണിപ്പുഴ ജംഗ്ഷനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് പെട്രോൾ പമ്പിനു സമീപത്തെ പോസ്റ്റിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാർ നേരെയാക്കിയ ശേഷം, യാത്രക്കാരനെ പുറത്തെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇതുവഴി എത്തിയ അഭയ ആംബുലൻസിൽ ഇയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ പരിക്ക് ഗുരതരമല്ലെന്നാണ് സൂചന. നാലുവരിപ്പാതയിൽ അമിത വേഗത്തിൽ പായുന്നതാണ് പലപ്പോഴും അപകടത്തിന് കാരണം. അമിത വേഗം നിയന്ത്രിക്കാൻ ഇവിടെ ക്യാമറ അടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇതൊന്നും അമിത വേഗക്കാർക്ക് ബാധകമാകാറില്ല.

അടുത്തിടെ നിരവധി പേരാണ് മണിപ്പുഴ – കോടിമത നാലുവരിപ്പാതയിലുണ്ടായ അപകടത്തിൽ പരിക്കേൽക്കുകയും മരിക്കുകയും ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇവിടെ അടിയന്തരമായി പരിശോധന ശക്തമാക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അപകട വിവരം അറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.