
അതിഥി തൊഴിലാളിക്ക് ലോട്ടറി അടിച്ചത് ഒരു ലക്ഷം രൂപ ; ഓഫീസുകൾ കയറിയിറങ്ങിയിട്ടും പണം കിട്ടിയില്ല; സമ്മാനത്തുക ലഭിക്കാതെ വലഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: ഒരുലക്ഷം രൂപ
ലോട്ടറി അടിച്ചിട്ടും സമ്മാന തുക ലഭിക്കാതെ ഇതര സംസ്ഥാന തൊഴിലാളി. ടിക്കറ്റുമായി ലോട്ടറി കടകളിലും ബാങ്കുകളിലും മുവാറ്റുപുഴയിലെ ലോട്ടറി ഉപ ഓഫീസിലെത്തിയിട്ടും സമ്മാന തുക ലഭിച്ചില്ല.
അസം സ്വദേശിയായ മതലേബ് ഉദ്ദീനാണ് കേരള സര്‍ക്കാരിന്റെ ലോട്ടറിയുടെ സമ്മാനത്തിന് അര്‍ഹനായത്. എന്നൽ അതിഥി തൊഴിലാളി ആയതിനാല്‍ സമ്മാനതുക ഉടനെ തരാനാകില്ലെന്നാണ് മതലേബിന് ലഭിക്കുന്ന മറുപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സര്‍ക്കാരിന്റെ വിന്‍ വിൻ ലോട്ടറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പില്‍ മതലേബ് എടുത്ത W 750422 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് സമ്മാന തുക.
സമ്മാനത്തിന് അര്‍ഹനായെന്ന് അറിഞ്ഞത് മുതല്‍ മതലേബ് ജോലിക്ക് പോകാതെ സമ്മാന തുകയ്ക്കായുള്ള ഓട്ടത്തിലാണ്. ലോട്ടറി അടിച്ച വിവരം അറിഞ്ഞതു മുതല്‍ സുഹൃത്തുകള്‍ക്ക് ചെലവ് നല്‍കിയും ആഘോഷിച്ചു. ലോട്ടറി മാറി കിട്ടുന്ന തുകയായിരുന്നു മതലേബിന്റെ പ്രതീക്ഷ. ഇതിനായി ഓഫീസുകള്‍ മുഴുവന്‍ കയറിയിറങ്ങിയെങ്കിലും പണം ലഭിച്ചില്ല.
ഒരു ലക്ഷം രൂപ വരെയുള്ള ടിക്കറ്റ് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും മാറാന്‍ സാധിക്കും. എന്നാല്‍ ഇതര സംസ്ഥാന മേല്‍വിലാസത്തിലാണെങ്കില്‍ തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റില്‍ നോട്ട്‌റൈസ് ചെയ്ത രേഖകളുമായി നേരിട്ടെത്തണം. ഇവിടുത്തെ സമിതി പരിശോധിച്ചതിനു ശേഷം മാത്രമേ സമ്മാനം നല്‍കൂ.
കേരള ലോട്ടറി സംസ്ഥാനത്തിന് പുറത്ത് വില്‍ക്കാന്‍ പാടുള്ളതല്ല എന്നതാണ് ഇതിനു കാരണം. അതുകൊണ്ട് തന്നെ ഇയാള്‍ കേരളത്തിലെത്തിയ ശേഷമാണ് ലോട്ടറി വാങ്ങിയതെന്ന് തെളിയിച്ചാല്‍ മാത്രമേ പണം ലഭിക്കുകയുള്ളൂ. സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം ലോട്ടറിയുടെ പുറകില്‍ മതലേബ് തങ്ങളുടെ പേരെഴുതിയിരുന്നു. പേരെഴുതിയ ലോട്ടറിയുമായി ചെന്നതിനാലാണ് ലോട്ടറി വില്‍പ്പനകാരനും കേന്ദ്രങ്ങളും ബാങ്കുകളും മതലേബ് ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് തിരിച്ചറിഞ്ഞത്.