ചെറുതുരുത്തി: ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും എതിർപ്പ് മൂലം സമ്മാനഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി ലോട്ടറി വകുപ്പ്. 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും പുതുതായി 2000, 200 എന്നീ സമ്മാനങ്ങൾ ഉൾപ്പെടുത്താനുമാണ് ആലോചന
5000 രൂപയുടെ സമ്മാനങ്ങൾ 23 എണ്ണമായി വർദ്ധിപ്പിക്കണമെന്നും 2000, 200 എന്നീ സമ്മാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും സമ്മാനത്തുകയിൽ കുറച്ച 78 ലക്ഷം പുനഃസ്ഥാപിക്കണമെന്നുമാണ് ലോട്ടറി ഏജന്മാരുടെ വിവിധ യൂണിയനുകളുടെ ആവശ്യം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭരണ, പ്രതിപക്ഷ സംഘടനകളുടെ സംയുക്ത യൂണിയൻ ലോട്ടറി ഡയറക്ടർക്ക് മേയ് 9ന് നിവേദനം സമർപ്പിച്ചിട്ടുണ്ട്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ അടിസ്ഥാനത്തിലാണ് സമ്മാനഘടന പരിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുള്ളത്
മേയ് രണ്ട് മുതൽ ലോട്ടറിയുടെ വില 50 രൂപയായി വർദ്ധിപ്പിക്കുകയും സമ്മാനഘടന പരിഷ്‌കരിച്ച് അടിസ്ഥാന സമ്മാനത്തുകയായി 50 രൂപ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു
എന്നാൽ ഇത് വലിയതോതിൽ എതിർപ്പിന് ഇടയാക്കുകയാണ് ചെയ്തത്
50 രൂപയായി ലോട്ടറി ടിക്കറ്റ് വില വർദ്ധിപ്പിച്ചതോടെ ലോട്ടറി വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായതായി ലോട്ടറി വിൽപ്പനത്തൊഴിലാളികൾ പറയുന്നു
അടിസ്ഥാന സമ്മാനമായ 50 രൂപയുടെ സമ്മാന ടിക്കറ്റുകൾ വൻകിട ഏജന്റുമാരിലും ലോട്ടറി ഓഫീസുകളിലും കെട്ടിക്കിടക്കുകയാണ്
സ്‌കാൻ ചെയ്ത് കമ്പ്യൂട്ടറിൽ കയറ്റാനുള്ള പരിമിതിയാണ് ഇതിന് കാരണമായി പറയുന്നത്
മൂന്നിന് തുടങ്ങുന്ന സമ്മാന നറുക്കെടുപ്പ് അവസാനിക്കുന്നത് അഞ്ചോടെയാണ്
ഇതും വലിയ എതിർപ്പിന് ഇടയാക്കി
50 രൂപയുടെ സമ്മാനം നിറുത്തലാക്കുകയാണെങ്കിൽ ഒരു മണിക്കൂറോളം ലാഭിക്കാമെന്നും ലോട്ടറി വകുപ്പും ഏജന്റുമാരും കണക്കുകൂട്ടുന്നു
മുമ്പ് ബുധനാഴ്ച നറുക്കെടുത്തിരുന്ന ഫിഫ്ടി ഫിഫ്ടി നറുക്കെടുപ്പിൽ 5000ത്തിന്റെ സമ്മാനങ്ങൾ 23 എണ്ണവും 2000, 200 എന്നീ സമ്മാനങ്ങളും ഉണ്ടായിരുന്നു
മേയ് 2 മുതൽ 50 രൂപ ടിക്കറ്റുകൾക്ക് 10 പൈസ വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ പല വൻകിട ലോട്ടറി ഏജന്റുമാരും 30 മുതൽ 50 പൈസ വരെ വർദ്ധിപ്പിച്ചാണ് വിൽപ്പന നടത്തുന്നത് എന്ന ആക്ഷേപവും ലോട്ടറി തൊഴിലാളികൾക്കുണ്ട്