
പരിസ്ഥിതി ദിനാചരണം നടത്തി
സ്വന്തം ലേഖകൻ
കോട്ടയം : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആർപ്പൂക്കര പഞ്ചായത്തിലെ പതിനാറു വാർഡിലും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.പഞ്ചായത്തുതല ഉദ്ഘാടനം വാര്യാമുട്ടം ഭാഗത്തു വച്ച് പഞ്ചായത്തു പ്രസിഡൻ്റ് റോസിലിൻ ടോമിച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ലൂക്കോസ് ഫിലിപ്പ്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദീപാ ജോസ്, കെ.കെ ഹരിക്കുട്ടൻ ,ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ കെ.സി, പഞ്ചായത്ത് സെക്രട്ടറി മനോജ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു
Third Eye News Live
0