പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം മുങ്ങുന്നവർക്ക് ശമ്പളമില്ല’; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ അനാസ്ഥയിൽ പിടിമുറുക്കി സർക്കാർ

പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം മുങ്ങുന്നവർക്ക് ശമ്പളമില്ല’; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ അനാസ്ഥയിൽ പിടിമുറുക്കി സർക്കാർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജോലികൾ കൃത്യമായി ചെയ്യാത്തവർക്ക് ശമ്പളം മാറി നൽകേണ്ടതില്ലെന്ന് ഉത്തരവ്. കൃത്യമായി പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാത്തവർക്കാണ് ശമ്പളമില്ലെന്ന് സർക്കാർ.

അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി. വീഴ്ച്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. പഞ്ചിംഗ് കാര്യത്തിൽ മേലുദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഉത്തരവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുവർഷത്തിലെ ആദ്യ പ്രവർത്തി ദിവസം തന്നെ സർക്കാർ ഓഫീസുകൾ കളക്ടറേറ്റ് , വകുപ്പ് മേധാവികളുടെ ഓഫീസുകൾ ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഒരുക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ പദ്ധതി ആദ്യദിനം തന്നെ പാളി. ഒരു മാസത്തിനകം ബയോമെട്രിക് പഞ്ചിങ്ങ് സംവിധാനം ഒരുക്കണമെന്നായിരുന്നു പിന്നാലെ വന്ന നിർദ്ദേശം.

ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പഞ്ചിങ് നിലവിൽ വന്നത്.