കര്‍ഷകസംഘം സംസ്ഥാന സമ്മേളനം; കോട്ടയം നഗരത്തില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി; വിശദവിവരങ്ങൾ അറിയാം
കോട്ടയം: കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം നഗരത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഏരിയ, പ്രവര്‍ത്തകരെ ഇറക്കേണ്ട സ്ഥലം, പാര്‍ക്ക് ചെയ്യേണ്ട സ്ഥലം എന്നിങ്ങനെ വിസദവിവരങ്ങൾ അറിയാം.
വൈകുന്നേരം നാലിനു മാമ്മന്‍ മാപ്പിള ഹാളില്‍നിന്നു പ്രതിനിധികള്‍ പ്രകടനമായി ഗാന്ധിപ്രതിമയുടെ മുന്നിലൂടെ തിരുനക്കര മൈതാനത്തേക്ക് പ്രവേശിക്കും.
കോട്ടയം ഏരിയയിലെ ലോക്കല്‍ കമ്മിറ്റികള്‍ മാമ്മന്‍ മാപ്പിള ഹാള്‍ മുതല്‍ തിരുനക്കര മൈതാനം വരെ റോഡിനു വടക്കുവശത്തുനിന്നു 3.30ന് അണിനിരന്ന് അഭിവാദ്യം ചെയ്യണം. ബഹുജന സംഘടനകള്‍ക്ക് അഭിവാദ്യം ചെയ്യാന്‍ തെക്കുഭാഗത്ത് സ്ഥലം നിശ്ചയിച്ചു നല്‍കും. അഭിവാദ്യത്തിനുശേഷം പ്രകടനത്തിനു പിന്നിലായി ജാഥകള്‍ മൈതാനത്തേക്കു പ്രവേശിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രമീകരണങ്ങള്‍
ഏരിയ, പ്രവര്‍ത്തകരെ ഇറക്കേണ്ട സ്ഥലം, പാര്‍ക്ക് ചെയ്യേണ്ട സ്ഥലം
ചങ്ങനാശേരി – മാര്‍ക്കറ്റ് റോഡില്‍ കേരളകൗമുദി, ആവേ മരിയ പാര്‍ക്കിംഗ് ഗ്രൗണ്ട്
പുതുപ്പള്ളി – കളക്ടറേറ്റ്, പോപ്പ് മൈതാനം
വാഴൂര്‍ – മനോരമ ഈരയില്‍കടവ് റോഡ്, മണിപ്പുഴ-ഈരയില്‍കടവ് ബൈപാസ്
കാഞ്ഞിരപ്പള്ളി – മനോരമ ഈരയില്‍കടവ് റോഡ്, മണിപ്പുഴ-ഈരയില്‍കടവ് ബൈപാസ്
പൂഞ്ഞാര്‍ – ശാസ്ത്രി റോഡ് ബസ് സ്റ്റോപ്പ്, സിഎസ്ഐ ബേക്കര്‍ സ്കൂള്‍ ഗ്രൗണ്ട്, ടിഎംഎസ് പന്പ്
ഏറ്റുമാനൂര്‍ – ബേക്കര്‍ ജംഗ്ഷന്, കോട്ടയം കുമരകം റോഡ് താഴത്തങ്ങാടി, നാഗമ്പടം എസ്എന്‍ഡിപി മൈതാനം
പാലാ – വൈഎംസിഎ റോഡ്, കോടിമത – മാര്‍ക്കറ്റ് റോഡ്
കടുത്തുരുത്തി – വൈഎംസിഎ റോഡ്, കോടിമത നാല് വരി പാതക്ക് പടിഞ്ഞാറുവശം (മലയ ഏജന്സിക്കടുത്ത്)
തലയോലപ്പറന്പ് – ശാസ്ത്രി റോഡ് ബസ്സ്റ്റോപ്പ്, പോപ്പ് മൈതാനം
വൈക്കം – വൈഎംസിഎ റോഡ്, മണിപ്പുഴ – ഈരയില്‍കടവ് ബൈപാസ്
അയര്‍ക്കുന്നം – കളക്ടറേറ്റിനു മുന്‍വശം, സ്വര്‍ഗീയവിരുന്ന്
കോട്ടയം – ബേക്കര്‍ ജംഗ്ഷന്, നാഗമ്പടം എല്ഐസിക്കടുത്ത്, എംസി റോഡില്‍ എല്‍ഐസി കെട്ടിടത്തിന് എതിര്‍വശം, കൊശമറ്റം സ്ഥലം, പുളിമൂട് ജംഗ്ഷന് താഴെ.