video
play-sharp-fill
തിരഞ്ഞെടുപ്പ് സ്ഥലം മാറ്റം; ഡി.ജി.പിയുടെ ഉത്തരവ് മറികടക്കാൻ ക്വാറന്റയിനിലാണെന്ന തന്ത്രം പുറത്തിറക്കി എസ്.എച്ച്.ഒ; കൊവിഡ് രോഗിയുമായി സമ്പർക്കമുണ്ടെന്നു കഥയിറക്കി ക്വാറന്റയിനിൽ പോയത് കൊവിഡ് രോഗിയായ എ.എസ്.ഐയെ സ്‌റ്റേഷനിൽ ഡ്യൂട്ടിയ്ക്കായി വിളിച്ചു വരുത്തി വിവാദത്തിൽ കുടുങ്ങിയ ഇൻസ്‌പെക്ടർ

തിരഞ്ഞെടുപ്പ് സ്ഥലം മാറ്റം; ഡി.ജി.പിയുടെ ഉത്തരവ് മറികടക്കാൻ ക്വാറന്റയിനിലാണെന്ന തന്ത്രം പുറത്തിറക്കി എസ്.എച്ച്.ഒ; കൊവിഡ് രോഗിയുമായി സമ്പർക്കമുണ്ടെന്നു കഥയിറക്കി ക്വാറന്റയിനിൽ പോയത് കൊവിഡ് രോഗിയായ എ.എസ്.ഐയെ സ്‌റ്റേഷനിൽ ഡ്യൂട്ടിയ്ക്കായി വിളിച്ചു വരുത്തി വിവാദത്തിൽ കുടുങ്ങിയ ഇൻസ്‌പെക്ടർ

സ്വന്തം ലേഖകൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥലം മാറ്റത്തിനു വിധേയരായ പൊലീസ് ഉദ്യോഗസ്ഥരോട് ഫെബ്രുവരി എട്ടിനു മുൻപ് നിർബന്ധമായും ചുമതലയേറ്റെടുക്കണമെന്ന നിർദേശമാണ് സംസ്ഥാന പൊലീസ് മേധാവി നൽകിയിരുന്നത്. സംസ്ഥാനത്ത് സ്ഥലം മാറ്റ്ം ലഭിച്ച 90 ശതമാനം ഉദ്യോഗസ്ഥരും ഈ ദിവസം തന്നെ ഡ്യൂട്ടിയ്ക്കു ഹാജരാകുകയും ചെയ്തു. എന്നാൽ, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം റൂറലിലെ അയിരൂർ പൊലീസ് സ്റ്റേഷനിലേയ്ക്കു സ്ഥലം മാറ്റം വാങ്ങിയ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ ഗോപകുമാറിനെതിരെയാണ് ഇപ്പോൾ ഗുരുതരമായ ആരോപണം ഉയരുന്നത്.

ഫെബ്രുവരി അഞ്ചിനാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. ഇതിനു പിന്നാലെ ഫെബ്രുവരി ആറിനു പൊലീസ് ഉദ്യോഗസ്ഥർ എട്ടാം തീയതി തന്നെ അതത് സ്‌റ്റേഷനുകളിൽ ജോയിൻ ചെയ്യണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവും പുറത്തിറങ്ങി. എന്നാൽ, കടുത്തുരുത്തി എസ്.എച്ച്.ഒ മാത്രം ഈ ഉത്തരവിനോടു പ്രതികരിച്ചത് വിചിത്രമായാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും, അതുകൊണ്ടു തന്നെ ഇവരുമായി സമ്പർക്കത്തിലുള്ള താൻ ക്വാറന്റയിനിൽ പോകുകയാണ് എന്നുമായിരുന്നു ഇദ്ദേഹം നൽകിയ വിശദീകരണം. എന്നാൽ, കൊവിഡ് ബാധിതയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്‌റ്റേഷനിലെ കമ്പ്യൂട്ടർ മുറിയിലാണ് ജോലി ചെയ്തിരുന്നത്. ഇവരോടൊപ്പം ജോലി ചെയ്തിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ ക്വാറന്റയിനിൽ പോകാതിരുന്നപ്പോഴാണ്, ഇവരുമായി നേരിട്ട് സമ്പർക്കം പോലുമില്ലാത്ത സി.ഐ ക്വാറന്റയിനിലാണ് എന്നു പറഞ്ഞത്. ഇതാണ് ഇപ്പോൾ വിവദമായി മാറിയിരിക്കുന്നത്.

മാസങ്ങൾക്കു മുൻപ് കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം വീട്ടിലേയ്ക്കു പോയ എ.എസ്.ഐയെ സ്‌റ്റേഷനിൽ വിളിച്ചു വരുത്തിയും ഈ സി.ഐ വിവാദത്തിൽ കുടുങ്ങിയിരുന്നു. കൊവിഡ് ടെസ്റ്റിനു ശേഷം വീട്ടിലേയ്ക്കു മടങ്ങിയ എ.എസ്.ഐയെയാണ് സി.ഐ സ്‌റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയത്. സ്‌റ്റേഷനിലെ ഡ്യൂട്ടിയ്ക്കു ശേഷം മടങ്ങിയ വീട്ടിലെത്തിയ ഇദ്ദേഹത്തിനു താൻ പോസിറ്റീവാണ് എന്ന ഫലം ലഭിച്ചിരുന്നു. ഇത് ഏറെ വിമർശനത്തിന് ഇടയാക്കിയപ്പോൾ സി.ഐ ആരോപണം നിഷേധിച്ചു രംഗത്ത് എത്തിയിരുന്നു.

സംസ്ഥാനത്തെ മുഴുവൻ സി.ഐമാരും എട്ടാം തീയതി തന്നെ ജോലിയ്ക്ക് ജോയിൻ ചെയ്തപ്പോഴാണ്, ഇത് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള സി.ഐയുടെ തട്ടിപ്പ് നമ്പർ പുറത്തു വന്നിരിക്കുന്നത്.