Spread the love

കോട്ടയം : കേരള കോണ്‍ഗ്രസ് (എം) സ്ഥാനാർത്ഥികള്‍ക്കെതിരെ ക്രോസ് വോട്ട് നടന്നെന്ന ജോസ് കെ.മാണിയുടെ പരാമർശത്തിന്റെ മുനയൊടിക്കാൻ കാഞ്ഞിരപ്പള്ളിയില്‍ സി.പി.എമ്മും, സി.പി.ഐയും.

video
play-sharp-fill

ഡോ.എൻ.ജയരാജിന് കേരള കോണ്‍ഗ്രസ് പ്രവർത്തകരുടെ വോട്ടുകള്‍ കിട്ടിയില്ലെന്നാണ് എല്‍.ഡി.എഫിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഉറപ്പായും ജയിക്കുമെന്ന് വിശ്വസിച്ചിരുന്ന മണ്ഡലത്തിലായിരുന്നു 5772 വോട്ടുകള്‍ക്ക് പരാജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ തിരഞ്ഞെടുപ്പുകളിലെ ബൂത്ത് തിരിച്ചുള്ള കണക്കുകള്‍ എടുത്ത് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

2016 ല്‍ യു.ഡി.എഫിന്റെ ഭാഗമായിരിക്കേ ഡോ. എൻ.ജയരാജിന് ലഭിച്ചത് 53,126 വോട്ടുകള്‍. അന്ന് സി.പി.ഐയുടെ അഡ്വ.വി.ബി.ബിനു 49,236 വോട്ടുകള്‍ നേടി. ജോസ് കെ.മാണിയുടെ ഇടതുപ്രവേശനത്തോടെ 2021 ല്‍ ജയരാജ് ഇടത് സ്ഥാനാർത്ഥിയായി.

വോട്ടുകള്‍ 60299. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കന് ലഭിച്ചത് 46596, ഭൂരിപക്ഷം 13703.

ഇക്കുറി ജയരാജിന് ലഭിച്ചത് 50874 വോട്ടുകള്‍. 56646 വോട്ടുകള്‍ നേടിയ റോണി കെ.ബേബി 5772 വോട്ടുകള്‍ക്ക് ജയരാജിനെ അട്ടിമറിക്കുകയായിരുന്നു.

 കുറഞ്ഞത് 9425 വോട്ടുകള്‍

2021 നേക്കാള്‍ എൻ.ജയരാജിന് 9425 വോട്ടുകളാണ് കുറഞ്ഞത്. അതേസമയം 2016 ല്‍ വി.ബി.ബിനു നേടിയ 49,236 വോട്ട് ഇക്കുറി 50874 ആയി.

ഈ കണക്കുകള്‍ വച്ച്‌ മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടില്ലെന്ന് സി.പി.എം, സി.പി.ഐയും തെളിയിക്കുന്നു.

ക്രിസ്ത്യൻ മേഖലകളിലെല്ലാം ജയരാജ് പിന്നിലായതും കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള പഞ്ചായത്തുകളില്‍ വോട്ടുകുറഞ്ഞതും ഇതിന് തെളിവായി ഉയർത്തുന്നുണ്ട്.