
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ കളക്ടറേറ്റ് വളപ്പിൽ അനധികൃത പാർക്കിംങ് തുടരുന്നു. നടു റോഡിൽ ഗതാഗതം പോലും തടസപ്പെടുത്തിയാണ് കോട്ടയം കളക്ടറേറ്റ് വളപ്പിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനാണ് റോഡിലെ ഗതാഗതം പോലും തടസപ്പെടുത്തുന്ന രീതിയിൽ കാർ പാർക്ക് ചെയ്തത്.
കാർ മാറ്റിയിടണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ സമീപിച്ചെങ്കിലും കാർ മാറ്റിയിടാൻ ഇയാൾ തയ്യാറായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസങ്ങളിലും കോട്ടയം കളക്ട്രേറ്റിൽ സമാന രീതിയിൽ പ്രശ്‌നമുണ്ടായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരും, വിവിധ വകുപ്പുകളിലെ യൂണിയൻ നേതാക്കളും, മുതിർന്ന ഉദ്യോഗസ്ഥരും റോഡിനു നടുവിൽ പോലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവ് കാഴ്ചയാണ്.
ഉന്നത സ്വാധീനമുള്ള ഇവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിനും സാധിക്കുന്നില്ല. എന്നാൽ, സാധാരണക്കാർ വിവിധ ആവശ്യങ്ങൾക്കായി എത്തി വാഹനം പാർക്ക് ചെയാൽ ഇവർക്കു പിഴ ഈടാക്കുകയാണ് ചെയ്യുന്നത്. സാധാരണക്കാരോടും, ഉന്നത സ്വാധീനമുള്ളവരോടുമുള്ള രണ്ടു നീതിയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.