കേരളത്തിൽ വീണ്ടും പ്രണയപ്പക..! പ്രണയാഭ്യർത്ഥനയുമായി എട്ടാം ക്ലാസുകാരിയുടെ പിന്നാലെ നടന്നു: പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതോടെ വീണ്ടും ശല്യം തുടർന്നു; പൊലീസിൽ പരാതി നൽകിയതോടെ പെൺകുട്ടിയുടെ കൈഞരമ്പ് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം

കേരളത്തിൽ വീണ്ടും പ്രണയപ്പക..! പ്രണയാഭ്യർത്ഥനയുമായി എട്ടാം ക്ലാസുകാരിയുടെ പിന്നാലെ നടന്നു: പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതോടെ വീണ്ടും ശല്യം തുടർന്നു; പൊലീസിൽ പരാതി നൽകിയതോടെ പെൺകുട്ടിയുടെ കൈഞരമ്പ് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം

Spread the love

തേർഡ് ഐ ക്രൈം

തൊടുപുഴ: കേരളത്തിൽ വീണ്ടും പ്രണയപ്പക..! പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ, അതും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് യുവാവ് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺകുട്ടിയുടെ കൈ ഞരമ്പ് മുറിച്ചാണ് പ്രതിയുടെ അതിക്രമമുണ്ടായത്. ഇടുക്കി തോപ്രാംകുടി സ്വദേശിനിയായ പെൺകുട്ടിയെ ആണ്് ബേക്കിലെത്തിയ രണ്ടുപേർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചത്. കൈത്തണ്ടയിൽ പരിക്കേറ്റ പെൺകുട്ടിയെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

സ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ പ്രേമാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഒരു സംഘം അക്രമികൾ പെൺകുട്ടിയെ നിരന്തരം ശല്യംചെയ്യുന്നുണ്ടായിരുന്നു. വീട്ടിലെ ഫോണിൽ വിളിച്ച് നിരന്തരം അസഭ്യം പറയുകയും മൂന്ന് ബൈക്കുകളിലെത്തിയ അഞ്ച് പേർ പെൺകുട്ടിയെ തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകി. ഇതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റയ്ക്ക് ട്യൂഷന് പോകുമ്പോൾ ബൈക്കിലെത്തിയ സംഘം പെൺകുട്ടിയെ ആക്രമിക്കുക ആയിരുന്നു. വെള്ളിയാഴ്ച രാവിലെ 11നാണ് സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേർ തടഞ്ഞുനിർത്തി ബ്ലേഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. പരാതി പിൻവലിച്ചില്ലെങ്കിൽ വീട്ടിൽ കയറി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. കൈമുറിഞ്ഞ പെൺകുട്ടി അലറിക്കരഞ്ഞുകൊണ്ട് സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആ സമയംകൊണ്ട് അക്രമികൾ രക്ഷപ്പെട്ടു. നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

കുട്ടിയുടെ അച്ഛന്റെ പരാതിയിൽ അക്രമികളെ കണ്ടെത്താൻ തൊടുപുഴ ഡിവൈ.എസ്പി.യുടെ നിർദേശപ്രകാരം കരിമണൽ സർക്കിൾ ഇൻസ്‌പെക്ടർ ഫിലിപ്പിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. പെൺകുട്ടി അക്രമികളെ വ്യക്തമായി കണ്ടിട്ടുണ്ട്. ഒരുവട്ടംകൂടി കണ്ടാൽ തിരിച്ചറിയുമെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്.

പെൺകുട്ടിയെ അക്രമിസംഘം ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് കാട്ടി കുറേനാൾ മുമ്പ് മുരിക്കാശേരി സിഐ.ക്ക് അച്ഛൻ പരാതി നൽകിയിരുന്നു. എന്നാൽ, നടപടി സ്വീകരിക്കാൻ തയ്യാറാകാതെ വിഷയം ഒത്തുതീർപ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. നടപടി ഉണ്ടാകാതെ വന്നപ്പോൾ അച്ഛൻ മുഖ്യമന്ത്രിക്കും എസ്പി.ക്കും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈ.എസ്പി.യുടെ നേതൃത്വത്തിൽ കരിമണൽ സർക്കിൾ ഇൻസ്‌പെക്ടറെ അന്വേഷണച്ചുമതല ഏൽപ്പിച്ചു. ഇതിന്റെ വൈരത്തിലാണ് പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമം നടത്തിയത്.

തോപ്രാംകുടി, മുരിക്കാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരാണ് ആക്രമണത്തിന്റെ പിന്നിലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.