video
play-sharp-fill

ഭാവി തലമുറയുടെ നിലനിൽപിനെ പോലും അപകടത്തിലാക്കുന്ന ആതിരപ്പള്ളി പദ്ധതി നടപ്പാക്കാൻ കേരള ജനത അനുവദിക്കില്ല : തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഭാവി തലമുറയുടെ നിലനിൽപിനെ പോലും അപകടത്തിലാക്കുന്ന ആതിരപ്പള്ളി പദ്ധതി നടപ്പാക്കാൻ കേരള ജനത അനുവദിക്കില്ല : തിരുവഞ്ചൂർ രാധാകൃഷ്ണൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മനുഷ്യ സമൂഹത്തിനെ അപകടത്തിലാക്കുന്ന ആതിരപ്പള്ളി പദ്ധതി നടപ്പാക്കാൻ ഒരു കാരണവശാലും കേരള ജനത അനുവദിക്കില്ല എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഏകത പരിഷത് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസ്താവിച്ചു.

ഏകത പരിഷത് ജില്ലാ കൺവീനർ രാജീവ് മേച്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ടോമി കല്ലാനി പരിസ്ഥിതി സന്ദേശം നൽകി,എബി ഐപ് സ്വാഗതം ആശംസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിയൻ കളക്ടീവ് എന്ന പേരിൽ ഗാന്ധിസത്തിൽ വിശ്വസിക്കുന്നവരുടെ ഒരു പൊതു പ്ലാറ്റ്‌ഫോം രുപീകരിച്ച് പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ആരംഭിച്ച്, ഗാന്ധിജയന്തി ദിനത്തിൽ അവസാനിക്കുന്ന ‘ഗാന്ധിജിയുടെ ഇന്ത്യ ആവശ്യപ്പെടുന്നു ദരിദ്രനെ മറക്കാത്ത രാഷ്ട്രീയം’ എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന പരിപാടിയോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ആണ് ഏകത പരിഷത് കേരളത്തിലെ പതിനാല് ജില്ലകളിലും ആതിരപ്പള്ളി പദ്ധതിക്കെതിരെ പരിസ്ഥിതി കൂട്ടായ്മ സംഘടിപ്പിച്ചത്.

സെബിൻ ജോൺ, എബി പാലത്ര, ജെയിംസ് പുല്ലാപ്പള്ളി, റെജി കേളമാട്ട്, അഫ്‌സൽ നിസാം, സജീവ്, ജെഫിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ആതിരപള്ളിയെ കുറിച്ച് കവി, എബി പാലത്ര കവിത ആലപിച്ചു.