
ഡൽഹി:കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായാണ് ശമ്പള ഘടനയില്‍ ഈ പരിഷ്കാരം വരുത്തിയത്.
പുതിയ വർദ്ധനവ് നടപ്പിലാക്കുന്നതോടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിലും പെൻഷനിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും.
ജീവനക്കാർക്ക് നല്‍കുന്ന അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമാണ് ക്ഷാമബത്തയായി കണക്കാക്കുന്നത്. വിലക്കയറ്റത്തിനനുസരിച്ച് ജീവിതച്ചെലവ് ക്രമീകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി.
കഴിഞ്ഞ ഒക്ടോബറിലാണ് ഇതിന് മുൻപ് കേന്ദ്രസർക്കാർ ഡിഎ പരിഷ്കരിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ രണ്ട് ശതമാനം കൂടി വർദ്ധിപ്പിച്ചത് ജീവനക്കാർക്ക് സാമ്പത്തികമായി വലിയ പിന്തുണ നല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്നും ശമ്പള ഘടനയില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തണമെന്നും വിവിധ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടു വരുന്നതിനിടയിലാണ് കേന്ദ്രസർക്കാരിന്റെ ഈ പുതിയ നീക്കം



