video
play-sharp-fill

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നവവരന്‍ അപകടത്തില്‍പ്പെട്ടു; ഒടുവില്‍ കാര്‍ കതിര്‍മണ്ഡപമായി,വിവാഹവേദി ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീട്ടുമുറ്റവും

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നവവരന്‍ അപകടത്തില്‍പ്പെട്ടു; ഒടുവില്‍ കാര്‍ കതിര്‍മണ്ഡപമായി,വിവാഹവേദി ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീട്ടുമുറ്റവും

Spread the love

സ്വന്തം ലേഖകന്‍

കട്ടപ്പന: വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നവവരന് അപകടത്തില്‍ ഗുരുതരപരിക്ക്. ഒടുവില്‍ കാര്‍ കതിര്‍മണ്ഡപമാക്കി രൂപേഷ് അശ്വതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. കട്ടപ്പന വലിയപാറ കാവ്യഭവന്‍ കെ.ആര്‍. രാജേന്ദ്രന്‍-ഉഷ ദമ്പതികളുടെ മകന്‍ രൂപേഷിന്റെയും പാറക്കടവ് സ്വദേശിനി അശ്വതി മനോജിന്റെയും വിവാഹമാണ് കാറിനുള്ളില്‍ നടന്നത്. എട്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് രൂപേഷും അശ്വതിയും വിവാഹിതരായത്.

കട്ടപ്പന പേഴുംകവല പാക്കനാര്‍ക്കാവ് മഹാദേവ ക്ഷേത്രത്തിലാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വിവാഹ ദിവസം തന്നെ അപകടം സംഭവിക്കുകയായിരുന്നു. രാവിലെ വിവാഹാവശ്യത്തിനുള്ള പൂവ് വാങ്ങാനായി കട്ടപ്പന ടൗണിലെത്തിയപ്പോള്‍ രൂപേഷ് ഓടിച്ചിരുന്ന ബൈക്ക് സെന്‍ട്രല്‍ ജങ്ഷനില്‍ കാറുമായി കൂട്ടിയിടിക്കുകയും ഇടത് കാല്‍ ഒടിയുകയുമായിരുന്നു.
വിവാഹം മുടങ്ങാതിരിക്കാന്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങി കാറില്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം യുവതിയും വരന്റെ ബന്ധുക്കളും ക്ഷേത്രത്തിലെത്തിയിരുന്നു. എന്നാല്‍ ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ കാര്‍ പോകുമായിരുന്നില്ല. കാലിലെ പരുക്ക് ഗുരുതരമായതിനാല്‍ രൂപേഷിന് നടന്നെത്താനുമായില്ല. ഒടുവില്‍ ക്ഷേത്രത്തിന് സമീപത്തെ ക്രിസ്ത്യന്‍ കുടുംബം ചെമ്പന്‍കുന്നേല്‍ അഗസ്റ്റിന്‍ വിവാഹം
വീട്ടുമുറ്റത്ത് നടത്താന്‍ അനുവാദം നല്‍കി.

തുടര്‍ന്ന് പാക്കനാര്‍ക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തി അദ്വൈത് ഇവിടെയെത്തി ഒരുക്കങ്ങള്‍ നടത്തി. 9.30 നുള്ള മുഹൂര്‍ത്തത്തില്‍ രൂപേഷ് കാറിലിരുന്ന് അശ്വതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ചടങ്ങ് കഴിഞ്ഞയുടന്‍ രൂപേഷിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.