നമ്പര്‍പ്ലേറ്റ് ഇല്ലാതെ അമിത വേഗതയില്‍ ബൈക്ക്; തടഞ്ഞ എസ്‌ഐയെ ഭിത്തിയോട് ചേര്‍ത്ത് ഞെരുക്കി; കട്ടപ്പനയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; എസ്‌ഐയ്ക്ക് കൈയ്ക്കും വയറിനും പരിക്ക്

Spread the love

ഇടുക്കി: കട്ടപ്പനയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

video
play-sharp-fill

അമ്പലക്കവല സ്വദേശി ആദർശ് ആണ് പിടിയിലായത്. കൈയ്ക്കും വയറിനും പരിക്കേറ്റ എസ്‌ഐ എൻ ജെ സുനേഖ് ആശുപത്രിയില്‍ ചികിത്സ തേടി.

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് അമിത വേഗത്തില്‍ വരുന്നത് കണ്ട് തടഞ്ഞപ്പോഴാണ് എസ്‌ഐയെ ആദർശ് ആക്രമിക്കാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് പിന്നോട്ടെടുത്ത് റോഡരികിലെ ഭിത്തിയോട് ചേർത്ത് ഉദ്യോഗസ്ഥനെ ഞെരുക്കുകയായിരുന്നു. ആദർശിന് ഡ്രൈവിംഗ് ലൈസൻസില്ലെന്നും വ്യക്തമായി.