video
play-sharp-fill
കുറ്റിക്കാട്ടിൽ നിന്നും മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷ്ണവും കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു

കുറ്റിക്കാട്ടിൽ നിന്നും മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷ്ണവും കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മടിക്കൈ എരിക്കുളത്ത് കുറ്റിക്കാട്ടിൽ മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് പൊീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സർജനെത്തി വിശദമായ പരിശോധന നടത്തുമെന്ന് നീലേശ്വരം സി.ഐ കാസർകോട് ് പറഞ്ഞു.

മടിക്കൈ ഗവ: ഐ.ടി.ഐക്ക് സമീപത്തെ കുറ്റിക്കാട്ടിലാണ് തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തിയത്. ഈ ഭാഗത്തേക്ക് പോയ വിദ്യാർത്ഥികളാണ് സംഭവം കണ്ട് പൊലീസിനെ വിവരമറിയിച്ചത്. തലയോട്ടി കണ്ടെത്തിയ സ്ഥലത്ത് അങ്ങിങ്ങായി കുറുനരിയോ നായയോ കടിച്ചു കൊണ്ടിട്ടതാണോ എന്ന് സംശയിക്കുന്ന രീതിയിൽ എല്ലിൻ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറുപതിനോടുത്ത് പ്രായമുള്ളയാളുടെതാണ് ഇതെന്ന് പൊലീസ് കുതുന്നു. നരച്ച മുടിയും തലയോട്ടടിക്കടുത്തായി ഉണ്ടായിരുന്നു. വെള്ള മുണ്ടും ചുവന്ന ചെക്ക് ഷർട്ടും സമീപത്ത് ഉണ്ടായിരുന്നു. ഒരുമാസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.