video
play-sharp-fill

കെ.എം മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിക്കും;  ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്രയും ബൃഹത്തായ ഒരു സാമൂഹിക ദൗത്യം ഒരേ ദിവസം ഒരേ മാതൃകയിൽ തുടർച്ചയായി സംഘടിപ്പിക്കുന്നത് കേരളചരിത്രത്തിൽ ആദ്യം

കെ.എം മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിക്കും;  ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്രയും ബൃഹത്തായ ഒരു സാമൂഹിക ദൗത്യം ഒരേ ദിവസം ഒരേ മാതൃകയിൽ തുടർച്ചയായി സംഘടിപ്പിക്കുന്നത് കേരളചരിത്രത്തിൽ ആദ്യം

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം : കെ.എം മാണിയുടെ 87-ാം ജന്മദിനമായ ജനുവരി 29 കാരുണ്യദിനമായി ആചരിക്കും. കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാരുണ്യദിനാചാരണം സംഘടിപ്പിക്കുക.

വിവിധ സാമൂഹിക സേവന സ്ഥാപനങ്ങളിൽ വെച്ചായിരിക്കും കാരുണ്യദിനാചരണം സംഘടിപ്പിക്കുക. ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്രയും ബൃഹത്തായ ഒരു സാമൂഹിക ദൗത്യം ഒരേ ദിവസം ഒരേ മാതൃകയിൽ തുടർച്ചയായി സംഘടിപ്പിക്കുന്നത് കേരളചരിത്രത്തിൽ ആദ്യമായിട്ടാണ്. ഓരോ സ്ഥാപനത്തിലും താമസിക്കുന്നവർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായവ നൽകും. സമൂഹത്തിലെ വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക സാമുദായിക നേതാക്കളെയും ഓരോ കേന്ദ്രങ്ങളിലും പങ്കെടുക്കും. ഇതോടനുബന്ധിച്ച് കെ.എം മാണി അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻവർഷങ്ങളിൽ ആയിരത്തോടളം കേന്ദ്രങ്ങളിൽ കാരുണ്യദിനം സംഘടിപ്പിച്ചിരുന്നു. ഈ വർഷം കൂടുതൽ കേന്ദ്രങ്ങളിൽ കാരുണ്യദിനാചരണം സംഘടിപ്പിക്കുവാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. എല്ലാ ജില്ലയിലും ഓരു സ്ഥാപനത്തിൽവെച്ച് ജില്ലാതല ഉദ്ഘാടനം നടത്തുന്നതാണ്. കാരുണ്യദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ജില്ലയിലെ കൊച്ചിടപ്പാടി പൈകട ആതുരാലയത്തിൽ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവഹിക്കും.