video
play-sharp-fill

അടിച്ചോടിച്ചാൽ മണത്തറിയും ആൾക്കോ മീറ്ററുമായി പൊലീസ്: മദ്യപിച്ച് വണ്ടി ഓടിക്കുന്നവരെ കുടുക്കാൻ ഇൻറർ സെപ്റ്റർ

അടിച്ചോടിച്ചാൽ മണത്തറിയും ആൾക്കോ മീറ്ററുമായി പൊലീസ്: മദ്യപിച്ച് വണ്ടി ഓടിക്കുന്നവരെ കുടുക്കാൻ ഇൻറർ സെപ്റ്റർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി:  അടിച്ചോടിച്ചിട്ട് , മദ്യം തൊട്ടിട്ടേയില്ലെന്ന് പൊലീസുമായി തർക്കിക്കുന്നവർക്ക് ഇനി ക്യാമറ കണക്ക് പറയും. മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കഴിയുന്ന അഞ്ച് മെഗാ പിക്‌സല്‍ ക്യാമറയോട് കൂടിയ ആല്‍ക്കോ മീറ്ററുമായാണ് പൊലീസിന്റെ ഇന്റർസെപ്റ്റർ നിരത്തിലിറങ്ങുന്നത്.

വാഹനത്തില്‍ നിന്നിറങ്ങിയില്ലെങ്കിലും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച്‌ ഊതിക്കാതെ തന്നെ മദ്യപിച്ച്‌ വാഹനമോടിച്ചവരെ പിടികൂടാനുള്ള സംവിധാനവുമായി പുതിയ ഇന്റര്‍സെപ്റ്റര്‍ നഗരത്തിലിറങ്ങിക്കഴിഞ്ഞു. ഇന്റര്‍സെപ്റ്ററിലെ ആല്‍ക്കോ മീറ്ററിന് നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനാവും.സംസ്ഥാനത്ത് വടകര റൂറലിനും കോഴിക്കോട് സിറ്റിക്കുമായി ഇത്തരത്തിലുള്ള രണ്ട് വാഹനങ്ങളാണ് അനുവദിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേഗം അളക്കുന്ന ലേസര്‍ ബേസ്ഡ് സ്പീഡ് റഡാറാണ് വാഹനത്തിൽ ഉള്ളത്.ലൈറ്റ് ഡിം ചെയ്യാത്തവരെ പിടിക്കാന്‍ പ്രകാശത്തിന്റെ തീവ്രത അളക്കുന്ന ലക്‌സ്മീറ്ററും ,ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്റ് മീറ്ററും വാഹനത്തിലുണ്ട്. എയര്‍ഹോണുകാരെയും ആള്‍ട്ടര്‍ ചെയ്ത സൈലന്‍സര്‍ വച്ച്‌ ശബ്ദ മലിനീകരണമുണ്ടാക്കുന്നവരെയും പിടിക്കാന്‍ ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

മുമ്പ് നിയമലംഘനം നടത്തി പിഴയടയ്ക്കാതെയും, പോലീസിന്റെ കണ്ണുവെട്ടിച്ചും നടക്കുന്ന വാഹനങ്ങള്‍ മുന്നിലെത്തിയാലും പെട്ടതുതന്നെ. ഇവയുടെ നമ്പർ പ്ളേറ്റ് സ്കാൻ ചെയ്യാനുള്ള സംവിധാനവും ഉണ്ട്.