കറുകച്ചാലിലെ ബിവറേജസ് സെൽഫ് കൗണ്ടർ സെറ്റയർക്കേസ് നിർമാണം അനധികൃതമെന്ന് കണ്ടെത്തി: അന്വേഷണം ആരംഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി

കറുകച്ചാലിലെ ബിവറേജസ് സെൽഫ് കൗണ്ടർ സെറ്റയർക്കേസ് നിർമാണം അനധികൃതമെന്ന് കണ്ടെത്തി: അന്വേഷണം ആരംഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കറുകച്ചാലിലെ ബിവറേജസ് കോർപ്പറേഷന്റെ സെൽഫ് കൗണ്ടറിന്റെ സെറ്റയർക്കേസ് നിർമാണം അനധികൃതമെന്ന് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി തേർഡ് ഐ ന്യൂസിനോടു പറഞ്ഞു. അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുന്ന ബിവറേജസ് കോർപ്പറേഷന്റെ സെൽഫ് കൗണ്ടറാണ് നാട്ടുകാരുടെ കാലൊടിക്കുന്ന രീതിയിൽ നിർമ്മിച്ചത്. ഈ സംഭവം തേർഡ് ഐ ന്യൂസ് വാർത്തയാക്കിയതിന് പിന്നാലെയാണ് നടപടി. സ്‌റ്റെയർ കേസ് നിർമാണത്തിൽ ക്രമക്കേട് കണ്ടെത്തി.

 

അതിനാൽ ജനങ്ങളുടെ ജീവനു ഭീക്ഷണിയാകുന്നതിനാൽ ഉടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പഞ്ചായത്ത് പറഞ്ഞ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് സ്‌റ്റെയർക്കേസ് നിർമിച്ചിരിക്കുന്നതെന്നും വ്യക്തമായെന്നും സെക്രട്ടറി പറഞ്ഞു. നിലവിലുള്ള കെട്ടിടത്തിന് പുറത്ത്, രണ്ടാം നിലയിലേയ്ക്കു പ്രവേശിക്കുന്നതിനായി ഇരുമ്പ് കമ്പിയിലാണ് താല്കാലിക സ്റ്റെയർകേസ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ പ്ലാനിനു വിരുദ്ധമായി, ബലം കുറവുള്ള കമ്പിയിൽ നിർമ്മിച്ചിരിക്കുന്ന സ്റ്റെയർ കേസ് അപകട സാധ്യത വർദ്ധിപ്പിക്കുന്നതാണെന്നു കാട്ടി നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കറുകച്ചാൽ പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് നിലവിൽ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാല പ്രവർത്തിക്കുന്നത്. ഈ കെട്ടിടം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇതിന്റെ രണ്ടാം നിലയിലാണ് ഇപ്പോൾ സെൽഫ് കൗണ്ടർ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കെട്ടിടത്തിന്റെ പുറത്തു നിന്നും കെട്ടിടം ഉടമ തന്നെ മുൻകൈ എടുത്ത് രണ്ടാം നിലയിലേയ്ക്കു താല്കാലിക സ്റ്റെയർകേസ് നിർമ്മിക്കുകയായിരുന്നു.

 

 

ആയിരക്കണക്കിന് ആളുകൾ ദിവസവും എത്തിച്ചേരുന്ന ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലയിലിലെ സെൽഫ് കൗണ്ടറിലാണ് ബലമില്ലാത്ത സ്റ്റെയർകേസ് സ്ഥാപിച്ചിരിക്കുന്നത്. ഇരുമ്പിൽ തീർത്തിരിക്കുന്ന പടിക്കെട്ടുകൾക്കിടയിൽ ഗ്യാപ്പ് കൂടുതലായുണ്ട്. മുകളിലേയ്ക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും ആളുകളുടെ കാലുകൾ ഇതിനിടയിൽ കുടുങ്ങാനും അപകടം ഉണ്ടാകാനും സാധ്യത ഏറെയാണ്.

 

സ്വകാര്യ വ്യക്തികൾ വീടുകളിലും സ്ഥാപനങ്ങളിലും ഇത്തരം സ്റ്റെയർകേസുകൾ സ്ഥാപിക്കുന്നതിനു പ്രശ്നമില്ലെന്നാണ് നിയമം. എന്നാൽ, നൂറുകണക്കിന് ആളുകൾ കൂടുന്ന ഇത്തരം സ്ഥലങ്ങളിൽ ഇത്തരത്തിൽ അപകടകരമായ രീതിയിൽ സ്റ്റെയർ കേസ് നിർമ്മിക്കുന്നത് സാധാരണക്കാരുടെ ജീവൻ തന്നെ അപകടത്തിലാക്കാൻ പര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ അനധികൃത സ്റ്റെയർ കേസ് നിർമ്മാണത്തിനെതിരെ പരാതി നൽകിയത്.

 

നാട്ടുകാരുടെ പരാതി സ്വീകരിച്ച് കറുകച്ചാൽ പഞ്ചായത്ത് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി ലഭിച്ചതായി പറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും നിർമ്മാണം അനധികൃതമാണെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും പരാതിക്കാർക്ക് ഉറപ്പ്് നൽകിയിരുന്നു.