play-sharp-fill
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കഞ്ചാവ് ചെടി വളർത്തൽ ; യുവാവ് പിടിയിൽ

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കഞ്ചാവ് ചെടി വളർത്തൽ ; യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

ചന്ദ്രനഗർ: സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കഞ്ചാവ് ചെടി വളർത്തൽ യുവാവ് പിടിയിൽ. കരിങ്കരപ്പുള്ളി അയ്യപ്പൻകാവ് അനൂപിനെ(22)യാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. പാലക്കാട് ടൗണിന്റെ അടുത്ത് മുണ്ടക്കോട് എന്ന സ്ഥലത്ത് 12 വളർച്ച എത്തിയ കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. .ഇയാളുടെ ഒപ്പം കഞ്ചാവ് ചെടി വളർത്താൻ നേതൃത്വം നൽകുന്ന പത്തോളം കേസുകളിലെ പ്രതിയായ ഷിബു ഷാനു എന്നിവർ ഓടി രക്ഷപ്പെട്ടു.


 

 

സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ഉടമയുടെ അനുവാദമില്ലാതെ ആണ് താൽക്കാലിക ഷെഡ് തയ്യാറാക്കി അവിടെ മദ്ധ്യം, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്നത്. ഇതു വരെ ആരുടെയും ശ്രദ്ധയിൽ പെടാതെ നനച്ച് വളർത്തുകയായിരുന്നു.പിടിയിലായ പ്രതിയിൽ നിന്ന് കഞ്ചാവ് പാക്കറ്റുകളും കണ്ടെത്തി. പാക്കറ്റ് ഒന്നിന് 300 രൂപ പ്രകാരം വിദ്യാർത്ഥികൾക്ക് ചില്ലറ വിൽപ്പന നടത്തുകയാണ് എന്ന് സമ്മതിച്ചു. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പാലക്കാട് ജില്ല പോലീസ് മേധാവി ശിവ വിക്രം ഐപിഎസി ന്റെ നിർദ്ധേശ പ്രകാരം നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ബാബു കെ തോമസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡ് 2020 വർഷത്തിൽ ഇതുവരെ 55 കിലോ കഞ്ചാവ് ,54 നൈട്രോസൺ ലഹരി ടാബലറ്റ് എന്നിവ പിടികൂടിയിട്ടുണ്ട്. നർക്കോട്ടിക് സ്‌ക്വാഡിലെ എസ് ഷനോസ്, ആർ രാജീദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.കസബ ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ ,എസ് ഐ വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.