play-sharp-fill
പ്രധാനമന്ത്രി ആഹ്യാനം ചെയ്ത കർഫ്യൂ : പിന്തുണയുമായി സ്വകാര്യ ബസ് ഉടമകൾ

പ്രധാനമന്ത്രി ആഹ്യാനം ചെയ്ത കർഫ്യൂ : പിന്തുണയുമായി സ്വകാര്യ ബസ് ഉടമകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന് സംസ്ഥാനത്തെ ബസ് ഉടമകളുടെ പിന്തുണ പ്രഖ്യാപിച്ചു. ഞായറാഴ്ച സർവീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 22ന് ഞായറാഴ്ചയാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തത്.

 

രാവിലെ ഏഴ് മുതൽ വൈകിട്ട് ഒൻപത് വരെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് പ്രധാനമന്ത്രി അഭ്യർഥിച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ, വ്യാഴാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group