
ബെംഗളൂരും: കർണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പകരക്കാരനായി ഡി കെ ശിവകുമാറിനെ തീരുമാനിക്കാൻ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം ഇന്ന് ചേരും.
ഇന്നലെ ലോക്ഭവനിലെത്തി രാജി സമർപ്പിച്ച ശേഷം സിദ്ധരാമയ്യ ദില്ലിക്ക് പുറപ്പെട്ടിരുന്നു. രാഹുലും ഖർഗെയും ഉള്‍പ്പെടെയുള്ള നേതാക്കളെ കണ്ട് നന്ദി അറിയിക്കാനാണ് യാത്രയെന്നാണ് വിശദീകരണമെങ്കിലും മന്ത്രിസഭ പുനഃസംഘനയില്‍ ഉപമുഖ്യമന്ത്രി പദവി ഉള്‍പ്പെടെയുള്ളവ തന്റെ വിശ്വസ്തർക്ക് ഉറപ്പാക്കാൻ സമ്മർദം ചെലുത്തുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സതീഷ് ജാർക്കി ഹോളിക്കായും സിദ്ധരാമയ്യ ക്യാമ്പ് സമ്മർദം ചെലുത്തുന്നുണ്ട്. ഇരു നേതാക്കളുമായും ഹൈക്കമാൻഡ് ചർച്ച നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ഭവന് ഇന്നലെ കൈമാറിയ സിദ്ധരാമയ്യയുടെ രാജി ഇന്ന് ഗവർണർ അംഗീകരിച്ചേക്കും.







