video
play-sharp-fill

കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി ; ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത് പാലാ പൂവരണി സ്വദേശിയായ 37കാരനെ ; നടപടി ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുറ്റവാളിയെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി.

പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജ് (37) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ മേലുകാവ്, വൈക്കം, ഈരാറ്റുപേട്ട, ഇടുക്കി ജില്ലയിലെ മുട്ടം,എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൃശ്ശൂർ ജില്ലയിലെ തൃശൂർ ഈസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദനം, കവർച്ച, തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.