Spread the love

തൃശൂര്‍: കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട സലോഷിനെ ഒരു വര്‍ഷത്തേക്ക് ജയിലാക്കി.

video
play-sharp-fill

നിരവധി ക്രിമിനല്‍ക്കേസിലെ പ്രതിയും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ റൗഡിയുമായ വേളൂക്കര സ്വദേശിയാണ് സലോഷിനെയാണ് (29) തൃശൂര്‍ റൂറല്‍ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച്‌ ഉത്തരവ് നടപ്പിലാക്കി. തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണ കുമാറിന് നല്‍കിയ ശുപാര്‍ശയില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ ശിഖാ സുരേന്ദ്രനാണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സലോഷ് ഇരിങ്ങാലക്കുട, കാട്ടൂര്‍, കോഴിക്കോട് വെളളയില്‍ എന്നിങ്ങനെ പൊലീസ് സ്റ്റേഷനുകളിലായി ആറ് വധശ്രമ കേസിലും നാല് അടിപിടികേസിലും അടക്കം ആകെ പത്ത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.