video
play-sharp-fill

 പാര്‍ട്ടി ഗ്രാമമായ കണ്ണൂരിലെ മയ്യിലില്‍ നിന്നും സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.കെ.സോമൻ ബി.ജെ.പിയില്‍ ചേര്‍ന്നു: സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച്‌ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

 പാര്‍ട്ടി ഗ്രാമമായ കണ്ണൂരിലെ മയ്യിലില്‍ നിന്നും സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.കെ.സോമൻ ബി.ജെ.പിയില്‍ ചേര്‍ന്നു: സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച്‌ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

Spread the love

കണ്ണൂര്‍ : കണ്ണൂരില്‍ ആവേശകരമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരിന്റെ വികസിത് കേരള പര്യടന യാത്ര’.
പാര്‍ട്ടി ഗ്രാമമായ മയ്യിലില്‍ നിന്നും സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി ബി.ജെ.പിയില്‍ ചേര്‍ന്നു. രാജീവ് ചന്ദ്രശേഖര്‍ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വികസിത് ഭാരത് പരിപാടിയുടെ ഭാഗമായി പാര്‍ട്ടി വിട്ടു വന്ന സി.പി.എം പ്രവര്‍ത്തകനെ സ്വീകരിച്ചു.

എസ് എഫ് ഐ മുന്‍ മയ്യില്‍ ഏരിയാ കമ്മിറ്റി അംഗം, മുന്‍ ഡി.വൈ.എഫ്.ഐമുന്‍ മയ്യില്‍ ബ്ലോക്ക് കമ്മിറ്റി അംഗം, സി ഐ ടി യു മുന്‍ മയ്യില്‍ ഏരിയ കമ്മിറ്റി അംഗം, 18 വര്‍ഷത്തോളം കയരളം മൊട്ട ബ്രാഞ്ച് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ച മയ്യില്‍ പഞ്ചായത്ത് കയരളം മൊട്ട സ്വദേശിയായ കെ കെ സോമനാണ് സി പി എം ബന്ധം ഉപേക്ഷിച്ച്‌ ബി ജെ പി അംഗത്വം സ്വീകരിച്ചത്.

കണ്ണൂര്‍ നോര്‍ത്ത് ജില്ലയുടെ വികസിത കേരളം കണ്‍വെന്‍ഷനില്‍ വെച്ച്‌ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കെ കെ സോമനെ ഷാള്‍ അണിയിച്ച്‌ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കണ്ണൂര്‍ നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ കെ കെ വിനോദ് കുമാര്‍, എം ടി രമേശ്, അഡ്വ :എസ് സുരേഷ് കുമാര്‍ ഏ പി അബ്ദുള്ള കുട്ടി, സി കെ പദ്മനാഭന്‍, പി കെ കൃഷ്ണദാസ്, കെ രഞ്ജിത്ത്, മയ്യില്‍ മണ്ഡലം പ്രസിഡന്റ് ശ്രീഷ്മിനാത്ത് തുടങ്ങി നിരവധി സംസ്ഥാന ജില്ലാ നേതാക്കളും കണ്ണൂര്‍ നോര്‍ത്ത് ജില്ലയിലെ വിവിധ മണ്ഡലം പ്രസിഡന്റുമാരും സജീവാംഗങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. എന്‍സിപി, കോണ്‍ഗ്രസ്, ജെ.ഡി.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരും സംസ്ഥാന അദ്ധ്യക്ഷന്റെ സാന്നിദ്ധ്യത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജീവ് ചന്ദ്രശേഖരന് കണ്ണൂരില്‍ ആവേശകരമായ സ്വീകരണമാണ് പ്രവര്‍ത്തകരും നേതാക്കളും നല്‍കിയത്. കെ.ജി മാരാര്‍ സ്മൃതിദിനമായ വെള്ളിയാഴ്ച്ചരാവിലെ മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി, രാവിലെ ഏഴു മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാര്‍, സൗത്ത് ജില്ല പ്രസിഡണ്ട് ബിജു ഏളക്കുഴി എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കള്‍ സ്വീകരിച്ചു.

കണ്ണൂര്‍ നോര്‍ത്ത്, സൗത്ത് ജില്ലാ കമ്മറ്റികള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ജില്ലയിലെത്തിയത്. രാവിലെ മണ്ഡല്‍ ഉപരി ഭാരവാഹികളുടെ കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം പയ്യാമ്പലത്ത് സ്വര്‍ഗ്ഗീയ കെ.ജി. മാരാര്‍ സ്മൃതി മണ്ഡപത്തില്‍ നേതാക്കളോടൊപ്പമെത്തി പുഷ്പാര്‍ച്ചന നടത്തി. ആര്‍എസ്‌എസ് ഉത്തരപ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ബിജെപി നേതാക്കളായ എ.പി. അബ്ദുള്ളക്കുട്ടി, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍, എം.ടി. രമേശ്, എസ്. സുരേഷ്, സി. രഘുനാഥ്, കെ. രഞ്ജിത്ത്, എസ്. സുരേഷ്, കെ.കെ. വിനോദ് കുമാര്‍, ബിജുഏളക്കുഴി, എന്‍. ഹരിദാസ്, യു.ടി. ജയന്തന്‍, ഏ.ഒ. രാമചന്ദ്രന്‍, വിജയന്‍ വട്ടിപ്രം, സി.നാരായണന്‍, ബേബി സുനാഗര്‍, എം.വി. സുമേഷ്, ഭാഗ്യശീലന്‍ ചാലാട്, അരുണ്‍തോമസ്, അജികുമാര്‍ കരിയില്‍, കെ.ജി. ബാബു, രവീന്ദ്രനാഥ് ചേലേരി, പി.ആര്‍. രാജന്‍, അജയകുമാര്‍ മീനോത്ത്, കെ. രതീഷ് തുടങ്ങിയവര്‍ സംബഡിച്ചു.

സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്ന കായക്കല്‍ ജയരാജന്‍, സച്ചിന്‍ ഗോപാല്‍ എന്നിവരുടെ സ്മൃതി മണ്ഡപത്തിലും അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കണ്ണൂര്‍ നഗരത്തിലെ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുള്ള യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം കണ്‍വെന്‍ഷന്‍ വേദിയിലേക്ക് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആനയിച്ചു. കണ്‍വെന്‍ഷന്‍ ഹാളിന് പുറത്ത് സ്ഥാപിച്ച ബലിദാനികളുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ജവഹര്‍ ലൈബ്രറി ഹാളില്‍ വികസിത കേരളം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.
ഉച്ചയ്ക്ക് ശേഷം തലശ്ശേരി തിരുവങ്ങാട്ടെ മുതിര്‍ന്ന സംഘകാര്യകര്‍ത്താവ് കൊളക്കോട് ചന്ദ്രശേഖരനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് വീര ബലിദാനി വാടിക്കല്‍ രാമകൃഷ്ണന്റെ വീടും സന്ദര്‍ശിച്ചു. വൈകുന്നേരം 3.30 ന് സംഗമം ജംഗ്ഷനില്‍ നിന്നും അദ്ദേഹത്തെ സ്വീകരിച്ച്‌ വികസിത കേരളം കണ്‍വെന്‍ഷന്‍ നടന്ന സംഗമം ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് അദ്ദേഹം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സൗത്ത് ജില്ലാ നേതൃയോഗത്തിലും പങ്കെടുത്തു