
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് സിപിഎം വിട്ട് തളിപ്പറമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ.
ഗോവിന്ദന് മണ്ഡലത്തില്‍ രഹസ്യമായി പിന്തുണയും സഹായവും ചെയ്ത മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കെതിരെ നടപടിക്ക് നീക്കം.
വിശദമായ പരിശോധനകള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാലുടന്‍ നടപടി സ്വീകരിക്കും.
തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ചര്‍ച്ച ചെയ്തതിന്ശേഷം നടപടിയെടുക്കും എന്നാണ് ലഭിക്കുന്ന വിവരം.
ടി.കെ. ഗോവിന്ദനുമായുള്ള പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ നേതൃത്വത്തില്‍ ഒരു വിഭാഗം ശ്രമിച്ചപ്പോള്‍ രഹസ്യമായി ഈ ശ്രമം പരാജയപ്പെടുത്തിയതും ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പല പ്രദേശങ്ങളിലും പാര്‍ട്ടി നിശ്ചയിച്ച പരിപാടികള്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാര്‍ട്ടിക്ക് അകത്തു നിന്ന് തന്നെ ചിലര്‍ പ്രവര്‍ത്തനങ്ങള്‍ തകിടംമറിക്കുന്നുവെന്ന് നേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇത് കൃത്യമായി തിരിച്ചറിയാനും പ്രതിരോധിക്കാനും നേതൃത്വത്തിന് സാധിച്ചില്ല. പാര്‍ട്ടിയുടെ ദീര്‍ഘകാലം ജനകീയ മുഖമായിരുന്ന ഈ നേതാവ് കഴിഞ്ഞ കുറച്ചുകാലമായി പാര്‍ട്ടിയില്‍ സജീവമല്ലെങ്കിലും പ്രവര്‍ത്തകരുമായും നേതൃത്വവുമായും കൃത്യമായ ബന്ധം പുലര്‍ത്തിയിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയതിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.



