
സ്വന്തം ലേഖിക
കണ്ണൂര്‍: ജില്ലയില്‍ ഇന്നും ശക്തമായ മഴയില്‍ ഉരുള്‍പൊട്ടലും മലവെളളപാച്ചിലും റിപ്പോര്‍ട്ട് ചെയ്‌തു.
വെളളറ കോളനിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
മാനന്തവാടി ചുരം റോഡിലും നെടുമ്പൊയില്‍ ചുരം റോഡിലും ശക്തമായ മലവെളളപാച്ചിലുണ്ടായി. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏലപീടികയ്‌ക്ക് സമീപം വനത്തിനുളളില്‍ ശക്തമായ ഉരുള്‍പൊട്ടലുണ്ടായതായാണ് സൂചന. കനത്ത മലവെളളപാച്ചിലില്‍ ഇവിടെ കര്‍ണാടകയിലേക്കുളള ഗതാഗതം ഭാഗികമായി തടസപ്പെട്ടെങ്കിലും ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴയുടെ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെയും കണ്ണൂരില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. ജില്ലയില്‍ നെടുംപൊയിലിലും കോഴിക്കോട് ജില്ലയില്‍ വിലങ്ങാടും ഇന്നലെ ഉരുള്‍പൊട്ടലുണ്ടായി. വിലങ്ങാട് ടൗണിലെ പാലം വെളളത്തിലടിയിലാകുകയും സമീപത്തെ കടകളിലേക്ക് വെളളം കുതിച്ചുകയറുകയും ചെയ്‌തിരുന്നു.
ഇന്ന് പകല്‍ ഇവിടെ സ്ഥിതി ശാന്തമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴലഭിച്ച ജില്ലകളിലെ മലയോര മേഖലകള്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാദ്ധ്യത മുന്നില്‍ക്കണ്ട് കനത്ത ജാഗ്രതയിലാണ്.







