കണ്ണൂരിൽ വയോധിക ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ:സഹോദരന് കൂട്ടിരിക്കാൻ വന്ന വയോധിക പരിയാരം മെഡിക്കൽ കോളേജിന് മുകളിൽ നിന്ന് വീണ് മരിച്ചു.
കണ്ണൂർ ശ്രീകണ്ഠാപുരം നിടിയങ്ങോടി സ്വദേശി ഓമനയാണ് മരിച്ചത്. 75 വയസായിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ നാരായണന് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ഓമന.മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നാണ് ഓമന താഴേക്ക് വീണത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സമാനമായ സംഭവം ഇന്ന് കാസർകോടും ഉണ്ടായി.കുമ്പളയിലെ പ്ലൈവുഡ് ഫാക്ടറി കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണാണ് മരണം. പയ്യന്നൂർ കേളോത്ത് സ്വദേശി റൗഫാണ് മരിച്ചത്.