
കണ്ണൂരിൽ വൻ കുഴൽപ്പണവേട്ട; രേഖകളില്ലാതെ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്നത് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ; അഞ്ചു പേർ എക്‌സൈസിന്റെ പിടിയിൽ
സ്വന്തം ലേഖകൻ
കൂട്ടുപുഴ: കണ്ണൂരിൽ വൻ കുഴൽപ്പണവേട്ട. കർണ്ണാടകയിൽ നിന്നും രേഖകളില്ലാതെ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്ന ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി എത്തിയ അഞ്ചു പേർ എക്‌സൈസിന്റെ പിടിയിൽ.
കര്‍ണാടക-കണ്ണൂര്‍ കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ച് പിടിക്കപ്പെട്ട ഇവർ തമിഴ്‌നാട് സ്വദേശികളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ വാഹനപരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ചിയില്‍ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിവെച്ച നിലയിലുമായിരുന്നു പണം. സംശയാസ്പദമായ സാഹചര്യത്തെ തുടര്‍ന്ന് വാഹനം പരിശോധിക്കുകയായിരുന്നു. മലപ്പുറത്തേക്കാണ് പണം കൊണ്ടു പോകുന്നത് എന്നാണ് എക്‌സൈസിന് ഇവര്‍ നല്‍കിയ മൊഴി. എക്‌സൈസ് ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Third Eye News Live
0