Spread the love

മുണ്ടക്കയം: തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്യമൃഗ ആക്രമണങ്ങളിൽ ഭീതിയിലായിരുന്ന പുലിക്കുന്ന് കണ്ണിമല മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം. ക്യാമറയിൽ പതിഞ്ഞ പുലി കെണിയിൽ കുരുങ്ങി.പുലിക്കുന്ന് ചിറയ്ക്കൽ കെ.എം സുദൻ്റെ വീടിന് സമീപം വച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്.

video
play-sharp-fill

പുലി കാരണം വീടിന് പുറത്ത് പോകാൻ പോലും പറ്റാത്ത വിധം ഭീതിയിലായിരുന്നു പ്രദേശവാസികൾ. തുടർന്ന് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണവും നടത്തിയപ്പോൾ ക്യാമറയിൽ പുലി തന്നെയാണ് വളർത്തു മൃ​ഗങ്ങളെ കൊന്നു തിന്നുന്നതെന്ന് മനസിലായി. പുലിയെന്ന് ഉറപ്പിച്ചതോടെ വനം വകുപ്പ് പുലിക്കായി കൂടുകൾ സ്ഥാപിച്ചു. അതിലാണ് ഇപ്പോൾ ജനങ്ങളുടെ ഉറക്കം കെടുത്തിയ പുലി പിടയിലായത്.

ഈ മേഖലയിലെ സാധാരണക്കാരായ കൃഷിക്കാരുടെ പ്രധാന വരുമാന മാർഗമാണ് ആടുവളർത്തലും പശു വളർത്തലും. മേഖലയിൽ പുലിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ വളർത്തുമൃഗങ്ങളായ പശുക്കളെയും, ആടുകളെയും, പട്ടികളെയും എങ്ങനെ സംരക്ഷിക്കും എന്ന ആശങ്കയിലായിരന്ന നാട്ടുകാർക്ക് വലിയൊരാശ്വാസമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group