കാഞ്ഞിരപ്പള്ളിയിൽ വാക്കുതർക്കത്തെ തുടർന്ന് 49കാരനെ കമ്പിവടികൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് പാറത്തോട് സ്വദേശികൾ

കാഞ്ഞിരപ്പള്ളിയിൽ വാക്കുതർക്കത്തെ തുടർന്ന് 49കാരനെ കമ്പിവടികൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് പാറത്തോട് സ്വദേശികൾ

സ്വന്തം ലേഖിക

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ 49 കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പാറത്തോട് കടക്കാട്ടുതൊടുവിൽ വീട്ടിൽ അബൂബക്കർ (71), പാറത്തോട് മുക്കാലി ഭാഗത്ത് വലിയവീട്ടിൽ വീട്ടിൽ അബ്ദുൾ ജലീൽ (പുലി ജലീൽ 51) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് ഞായറാഴ്ച വൈകിട്ട് 3 മണിയോടുകൂടി പാറത്തോട് കെ.എസ്.ഇ.ബി ഓഫീസിന് മുൻവശം വച്ച് പെരുവന്താനം സ്വദേശിയായ 49 കാരനെ കമ്പിവടികൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

49 കാരനും ഇവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് ഇരുവരും ചേർന്ന് 49 കാരനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, അബൂബക്കർ കമ്പി വടി കൊണ്ട് ഇയാളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.

അബ്ദുൾ ജലീലിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ രാജേഷ് കുമാർ, ബിജി ജോർജ്, സി പി.ഓ മാരായ പ്രദീപ്, നൗഷാദ്, അരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇരുവരെയും കോടതിയിൽ ഹാജരാക്കി.