കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിയമനം: വാക്-ഇൻ-ഇൻ്റർവ്യൂ 9 ന്

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിയമനം: വാക്-ഇൻ-ഇൻ്റർവ്യൂ 9 ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ലാബിൽ നേഴ്സിംഗ് അസിസ്റ്റൻ്റ്, ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് – രണ്ട് എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ കരാർ നിയമനത്തിന് ഡിസംബർ ഒൻപതിന് [december 9] രാവിലെ 10 മുതൽ 12 വരെ വാക്-ഇൻ- ഇൻ്റർവ്യൂ നടത്തും.

ഏഴാം ക്ലാസ് പാസായവർക്കാണ് അവസരം . പ്രായ പരിധി 36. സംവരണ വിഭാഗങ്ങൾക്ക് 40 വയസ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപരിചയമുളളവർക്കും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന.

താത്പ്പര്യമുള്ളവർ ബയോഡേറ്റ,യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തിരിച്ചറിയൽ രേഖ, എന്നിവയുടെ അസലും പകർപ്പും സഹിതം ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കണം
(കെ.ഐ.ഒ.പി.ആർ. 2829/21)