
കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 17 കാരനെ പട്ടി കടിച്ചു. വെള്ളരിക്കുണ്ട് സ്വദേശിയായ 17 കാരനെ ആശുപത്രിയുടെ രണ്ടാം നിലയിലെ ലാബിന് മുന്നില്‍ വച്ചാണ് പട്ടി കടിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം.
ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന് കൂട്ടിരിക്കാൻ എത്തിയതായിരുന്നു കുട്ടി. പട്ടി ശല്യത്തെ കുറിച്ച് സുരക്ഷാ ജീവനക്കാരനോട് പരാതി ഉന്നയിച്ചപ്പോള്‍, ‘പട്ടിയെ നോക്കലല്ല ഞങ്ങളുടെ പണി’ എന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ച മറുപടി.
പട്ടി കടിയേറ്റ 17-കാരന് ചികിത്സ ലഭിക്കുന്നതിലും കാലതാമസം നേരിട്ടതായി കുടുംബം ആരോപിച്ചു. ആശുപത്രിക്കുള്ളില്‍ വച്ചാണ് സംഭവം നടന്നതെങ്കിലും അടിയന്തര ചികിത്സ നല്‍കാതെ ടോക്കണ്‍ എടുത്ത് ഏറെ നേരം ക്യൂവില്‍ കാത്തുനിന്ന ശേഷമാണ് ഡോക്ടറെ കാണാൻ കഴിഞ്ഞതെന്നാണ് കുടുംബത്തിന്റെ പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






