വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസം; വനിതാ മതിലിൽ വിഎസിനെ തള്ളി കാനം രാജേന്ദ്രൻ
സ്വന്തം ലേഖകൻ
ആലപ്പുഴ: വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസമെന്ന് കാനം രാജേന്ദ്രൻ. വനിതാ മതിലിനെ എതിർത്ത വിഎസിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎം നേതൃത്വം നൽകുന്ന ഇടതു മുന്നണിയാണ് വനിതാ മതിൽ നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും സിപിഐയും ഉൾപ്പെടുന്ന ഇടതുമുന്നണിയുടെ തീരുമാന പ്രകാരമാണ് വനിതാ മതിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഎസിന്റെ നിലപാട് ശരിയാണോ എന്ന് വിഎസിനോടുതന്നെ ചോദിക്കണമെന്നും കാനം അഭിപ്രായപ്പെട്ടു.
Third Eye News Live
0