video
play-sharp-fill

‘ചങ്കും കരളും പറിച്ചെടുത്താലും ചങ്കൂറ്റം കടപുഴക്കാന്‍ കഴിയില്ലെടാ’;  മാസ് കമന്ററിയുമായി കല്ല്യാണി പ്രിയദര്‍ശൻ; ഒപ്പം കാണികള്‍ക്ക് കിടിലന്‍ സര്‍പ്രൈസും

‘ചങ്കും കരളും പറിച്ചെടുത്താലും ചങ്കൂറ്റം കടപുഴക്കാന്‍ കഴിയില്ലെടാ’; മാസ് കമന്ററിയുമായി കല്ല്യാണി പ്രിയദര്‍ശൻ; ഒപ്പം കാണികള്‍ക്ക് കിടിലന്‍ സര്‍പ്രൈസും

Spread the love

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് – ഒഡീഷ എഫ് സി മത്സരത്തില്‍ അതിഥികളായെത്തി കല്യാണി പ്രിയദര്‍ശന്‍.

പുതിയ ചിത്രം ‘ശേഷം മൈക്കില്‍ ഫാത്തിമ’ സിനിമയുടെ അണിയറപ്രവര്‍ത്തകരും താരത്തിനോടൊപ്പം എത്തിയിരുന്നു.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് താരങ്ങളും അതിഥികളായി എത്തിയത്.

കാണികള്‍ക്ക് കിടിലന്‍ സര്‍പ്രൈസും സമ്മാനിച്ചിരിക്കുകയാണ് കല്ല്യാണി. തകര്‍പ്പന്‍ കമന്ററിയും നല്‍കിയിരിക്കുകയാണ് താരം. ‘ചങ്കും കരളും പറിച്ചെടുത്താലും ചങ്കൂറ്റം കടപുഴക്കാന്‍ കഴിയില്ലെടാ എന്ന വെല്ലുവിളിയുമായി ബ്ലാസ്റ്റേഴ്‌സ് കൊന്നു കൊലവിളിക്കാനെത്തുന്നു’ എന്നായിരുന്നു കല്യാണിയുടെ കിടിലന്‍ കമന്ററി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണികള്‍ ഇരുകൈയ്യും നീട്ടിയാണ് കമന്ററി സ്വീകരിച്ചത്.
തുടര്‍ന്ന് വേദിയില്‍ മൈക്കില്‍ ഫാത്തിമയുടെ ടീസറും പ്രദര്‍ശിപ്പിച്ചു.

നവാഗതനായ മനു സി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈക്കില്‍ ഫാത്തിമ. സൂപ്പര്‍ഹിറ്റ് ചിത്രം തല്ലുമാലയിലെ വ്‌ലോഗര്‍ ഫാത്തിമയ്ക്ക് ശേഷം കല്ല്യാണി എത്തുന്ന ചിത്രമാണ് മൈക്കില്‍ ഫാത്തിമ.